വിജയസാധ്യതയിൽ ആശങ്കയില്ല - ടി.എൻ പ്രതാപൻ

തൃശൂർ: തൃശൂരിലെ വിജയസാധ്യതയിൽ ആശങ്കയെന്ന വാർത്ത അടിസ്​ഥാന രഹിതമാ​െണന്ന്​ കോൺഗ്രസ്​ സ്​ഥാനാർഥി ടി.എൻ പ്രതാപ ൻ. 25,000 വോട്ടുകളുടെയെങ്കിലും ഭൂരിപക്ഷത്തിൽ യു.ഡി.എഫ്​ വിജയിക്കും. ബി.ജെ.പിക്ക്​ മൂന്നാം സ്​ഥാനം മാത്രമേ ലഭിക്കു കയുള്ളൂവെന്നും പ്രതാപൻ പറഞ്ഞു.

തൃശൂരിൽ വിജയ സാധ്യതയില്ലെന്ന്​ കെ.പി.സി.സി നേതൃയോഗത്തിൽ ടി.എൻ. പ്രതാപൻ ആശങ്ക പ്രകടിപ്പിച്ചുവെന്ന്​ വാർത്തകളുണ്ടായിരുന്നു. ഹിന്ദു വോട്ടിൽ അടിയൊഴുക്കുണ്ടായി എന്നും സുരേഷ്‌ ഗോപി വരികയും തുടക്കത്തില്‍തന്നെ ശബരിമല വിഷയം ചര്‍ച്ചയാക്കുകയും ചെയ്തത് ഹിന്ദു വോട്ടില്‍ മാറ്റിമറിച്ചിലുകള്‍ ഉണ്ടാക്കി എന്നും പ്രതാപൻ യോഗത്തിൽ അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു.

രാഹുൽ ഗാന്ധി കേരളത്തില്‍ വന്നതി​​​െൻറ ഇര താനാണ്​. അദ്ദേഹം വന്നതോടെയാണ് തുഷാർ വെള്ളാപ്പള്ളി തൃശൂരില്‍നിന്ന്​ വയനാട്ടിലേക്ക് പോയത്. അല്ലായിരുന്നെങ്കില്‍ ഒന്നരലക്ഷം വോട്ട്​ ഭൂരിപക്ഷത്തിന്​ താന്‍ വിജയിക്കുമെന്നും പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ ഈ റിപ്പോർട്ടുകൾ നിഷേധിക്കുന്നു​​െവന്നും മാധ്യമങ്ങളെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും പ്രതാപൻ വ്യക്​തമാക്കി. തൃശൂർ മാത്രമല്ല, ആലത്തൂരും ഇത്തവണ കോൺഗ്രസിന്​ ലഭിക്കുമെന്ന്​ പ്രതാപൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - ​TN Pratapan On His Chance to Win - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.