സീറ്റ്​ വിഭജനം: വടംവലി തുടർന്ന്​ കോൺഗ്രസും ജോസഫും

കോ​ട്ട​യം: സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​ക്കി ഇ​ട​തു​മു​ന്ന​ണി തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കു കു​തി​ക്ക​വെ സീ​റ്റ്​ വി​ഭ​ജ​നം പൂ​ർ​ത്തി​യാ​ക്കാ​നാ​വാ​തെ യു.​ഡി.​എ​ഫ്. പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ൻ അ​ട​ക്കം നേ​താ​ക്ക​ൾ പു​തു​യു​ഗ യാ​ത്ര​യു​ടെ തി​ര​ക്കി​ലാ​യ​തി​നാ​ലാ​ണ്​ സീ​റ്റ്​ വി​ഭ​ജ​ന​മ​ട​ക്കം വൈ​കി​യ​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പ​നം പോ​ലും വ​രാ​ത്ത​തി​നാ​ൽ ഇത് പ്രശ്നമല്ലെന്നുമാണ് നേ​തൃ​ത്വ​ത്തി​ന്‍റെ അ​വ​കാ​ശ​വാ​ദം. പു​തു​യു​ഗ യാ​ത്ര ശ​നി​യാ​ഴ്ച സമാപിക്കുന്ന​തോ​ടെ ഏ​താ​ണ്ട്​ സീ​റ്റ്​ ധാ​ര​ണ​യാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ങ്കി​ലും ചി​ല സീ​റ്റു​ക​ളി​ൽ കോ​​ൺ​ഗ്ര​സും കേ​ര​ള കോ​ൺ​ഗ്ര​സ്​ ജോ​സ​ഫ്​ വി​ഭാ​ഗ​വു​മാ​യി വ​ടം​വ​ലി തു​ട​രു​ക​യാ​ണ്. മു​സ്​​ലിം ലീ​ഗും കോ​ൺ​ഗ്ര​സും ചി​ല സീ​റ്റു​ക​ൾ വെ​ച്ചു​മാ​റു​ന്ന​തി​ലും അ​ന്തി​മ തീ​രു​മാ​നം ആ​യി​ട്ടി​ല്ല. ജ​യ​സാ​ധ്യ​ത​യു​ടെ പേ​രി​ൽ കോ​​ൺ​ഗ്ര​സ്​ നോ​ട്ട​മി​ടു​ന്ന സീ​റ്റു​ക​ൾ വി​ട്ടു​കൊ​ടു​ക്കാ​ൻ കേ​ര​ള കോ​ൺ​​ഗ്ര​സ്​ ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ല. മ​ന്ത്രി വി.​എ​ൻ വാ​സ​വ​ൻ വീ​ണ്ടും ജ​ന​വി​ധി തേ​ടു​ന്ന ഏ​റ്റു​മാ​നൂ​രും കാ​ൽ നൂ​റ്റാ​ണ്ടാ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ പി​ടി​യി​ലു​ള്ള ഇ​ടു​ക്കി​യു​മാ​ണ്​ ഇ​തി​ൽ പ്ര​ധാ​നം. കു​ട്ട​നാ​ട്, ച​ങ്ങ​നാ​ശ്ശേ​രി, കോ​ത​മം​ഗ​ലം സീ​റ്റു​ക​ളി​ലും കോ​​​ൺ​ഗ്ര​സ്​ നോ​ട്ട​മി​ട്ടി​ട്ടു​ണ്ട്.

ഏ​തെ​ങ്കി​ലും സീ​റ്റ്​ വി​ട്ടു​കൊ​ടു​ക്കേ​ണ്ടി വ​ന്നാ​ലും പ​ക​രം സീ​റ്റ്​ വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലാ​ണു ജോ​സ​ഫ്. പൂ​ഞ്ഞാ​റി​ൽ കോ​ൺ​ഗ്ര​സി​നേ​ക്കാ​ൾ ജ​യ​സാ​ധ്യ​ത ത​ങ്ങ​ൾ​ക്കാ​ണെ​ന്ന അ​ഭി​​പ്രാ​യം അ​വ​ർ മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്. മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും പാ​ർ​ട്ടി വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​നു​മാ​യ പി.​സി തോ​മ​സി​നെ മ​ത്സ​രി​പ്പി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണ്​ ഈ ​നീ​ക്കം.

Tags:    
News Summary - Seat sharing: Congress and Joseph after tug-of-war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.