ര​സ്ന​യെ മാ​താ​വി​നോ​ടൊ​പ്പം യാ​ത്ര​യ​യ​ക്കു​ന്നു

മനോനിലതെറ്റിയലഞ്ഞ ഭൂതകാലത്തിന് വിട: രസ്ന മാതാവിനോടൊപ്പം നാട്ടിലേക്ക്

മ​യ്യ​നാ​ട്: മ​നോ​നി​ല തെ​റ്റി അ​ല​ഞ്ഞ ഭൂ​ത​കാ​ല​ത്തി​ന് വി​ട​ന​ൽ​കി ര​സ്ന എ​ന്ന 26കാ​രി മാ​താ​വി​നോ​ടൊ​പ്പം സ്വ​ന്തം നാ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​യി. കി​ളി​കൊ​ല്ലൂ​ർ റെ​യി​ൽ​വേ​സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട ര​സ്ന​യെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ജീ​നാ​മോ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ​മാ​സം 11നാ​ണ്​ മ​യ്യ​നാ​ട് എ​സ് .എ​സ് സ​മി​തി അ​ഭ​യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച​ത്. മാ​ന​സി​കാ​രോ​ഗ്യ കു​റ​വി​ന്റെ ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന ര​സ്ന​യെ ചി​കി​ത്സ​ക്കാ​യി തി​രു​വ​ന​ന്ത​പു​രം മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ അ​ഡ്മി​റ്റ് ചെ​യ്തു. മാ​ന​സി​കാ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത ര​സ്ന വീ​ട്ടു​കാ​രു​ടെ ഫോ​ൺ ന​മ്പ​ർ ന​ൽ​കി. വീ​ട്ടി​ൽ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ര​സ്ന​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​യി ഉ​ത്ത​ർ പ്ര​ദേ​ശി​ൽ​നി​ന്ന്​ അ​മ്മ മീ​ന ജെ​യ്സ​വാ​ളും അ​യ​ൽ​വാ​സി മൊ​റാ​ജും കൂ​ടി അ​ഭ​യ​കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചേ​ർ​ന്നു.

2026 ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ലാ​ണ് ര​സ്ന​യെ വീ​ട്ടി​ൽ​നി​ന്ന് കാ​ണാ​താ​യ​ത്. ബ​ന്ധു​ക്ക​ൾ പ​രാ​തി​പ്പെ​ട്ടി​രു​ന്നു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നൗ​വി​ലു​ള്ള അ​ഹ​മ്മ​ദ്​​പൂ​ർ ഗ്രാ​മ​ത്തി​ലെ വീ​ട്ടി​ലേ​ക്ക് എ​സ്.​എ​സ് സ​മി​തി മാ​നേ​ജി​ങ് ട്ര​സ്റ്റി ഫ്രാ​ൻ​സി​സ് സേ​വ്യ​റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ഇ​വ​രെ യാ​ത്ര​യ​യ​ച്ചു.  

Tags:    
News Summary - Farewell to the troubled past: Rasna returns home with her mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.