പശുവിനെ കെട്ടിപ്പിടിച്ചാൽ ഭ്രാന്ത് വരെ മാറുമെന്ന് യുവമോർച്ച നേതാവ്, ഓട്ടിസം, ഡിപ്രഷൻ തുടങ്ങിയ രോഗങ്ങൾക്ക് പോലും ശമിക്കുമെന്ന്

കോഴിക്കോട്: വിവാദമായ `കൗ ഹഗ്' വിടാതെ യുവമോർച്ച നേതാവ്. അനിമൽ അസിസ്റ്റന്റ് തെറാപ്പി എന്നൊരു ചികിത്സാരീതി തന്നെ ലോകത്തുണ്ടെന്നും `പപ്‌മെഡിൻ' എന്ന മെഡിക്കൽ മാഗസിൻ 2011ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ അനിമൽ അസിസ്റ്റന്റ് തെറാപ്പിക്ക് ഏറ്റവും യോജിച്ച മൃഗം പശുവാണെന്ന് പറയുന്നുണ്ടെന്നും യുവമോർച്ച പാലക്കാട് ജില്ല പ്രസിഡന്റ് പ്രശാന്ത് ശിവൻ. പശുവുമായി ഇടപഴകുകയും അതിനെ കെട്ടിപ്പിടിക്കുകയും ചെയ്യുമ്പോൾ തലച്ചോറിൽ ഹാപ്പിനെസ് ഹോർമോണായ ഓക്‌സിഡോസിൻ പോലുള്ള ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നു. ഓട്ടിസം, ഡിപ്രഷൻ തുടങ്ങി സ്‌ക്രീസോഫ്രീനിയ പോലുള്ള മാരക രോഗങ്ങൾക്ക് പോലും 'കൗ ഹഗ്' ഗുണകരമാണെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. 'ജനം ടി.വി' ചർച്ചയിൽ പ്രശാന്ത് ശിവ​െൻറ അവകാശവാദം.

ഇന്ത്യയിൽ പശുവുമായുള്ള സമ്പർക്കത്തിലൂടെ കിട്ടുന്ന ആരോഗ്യഗുണങ്ങൾ മനസിലാക്കി വിദേശ രാജ്യങ്ങളും ഈ വഴിയിലാണ്. നൂറും ഇരുനൂറും ഡോളർ കൊടുത്താണ് വിദേശരാജ്യങ്ങളിൽ പശുവിനെ കെട്ടിപ്പിടിക്കുന്നത്. നെതർലന്റ്‌സിൽ പോയി വന്നതിന് ശേഷമാണ് മുഖ്യമന്ത്രി ക്ലിഫ് ഹൗസിൽ പശുത്തൊഴുത്ത് നിർമിച്ചത്. ഖജനാവിൽ പണമില്ലാതിരുന്നിട്ടും അരക്കോടി രൂപ മുടക്കി തൊഴുത്തിൽ പശുക്കൾക്ക് പാട്ട് കേൾക്കാനുള്ള സൗകര്യം വരെ ഒരുക്കി. ഡച്ച് മാതൃക കണ്ടാണ് ഇത് നടപ്പാക്കുന്നതെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. പ്രണയദിനത്തിൽ എല്ലാവരും പശുവിനെ കെട്ടിപ്പിടിക്കണമെന്ന് പറഞ്ഞിട്ടില്ല. താത്പര്യമുള്ളവർ കെട്ടിപ്പിടിച്ചാൽ മതി. മറ്റുള്ളവർക്ക് ആരെ വേണമെങ്കിലും കെട്ടിപ്പിടിക്കാം. ബി.ബി.സി വരെ കൗ ഹഗിന്റെ ഗുണങ്ങൾ വിശദീകരിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചിട്ടു​ണ്ടെന്നും പ്രശാന്ത് ശിവൻ പറഞ്ഞു. 

Tags:    
News Summary - Yuva Morcha leader on cow hug issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.