പങ്കാളിയെ വീട്ടിൽ പൂട്ടിയിട്ട് കേബിൾകൊണ്ട് ക്രൂര മർദനം; യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി അറസ്റ്റിൽ

കൊച്ചി: യുവമോർച്ച എറണാകുളം ജില്ല ജനറൽ സെക്രട്ടറി ഗോപു പരമശിവൻ അറസ്റ്റിൽ. പങ്കാളിയെ കേബിൾകൊണ്ട് ക്രൂരമായ മർദിച്ചതിനാണ് അറസ്റ്റ്. ഇയാൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് ഗോപു ഇന്നലെ മരട് പൊലീസിൽ പരാതി നൽകിയിരുന്നു. യുവതിയെ കണ്ടെത്തിയ പൊലീസ് ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശിച്ചു. ഇതുപ്രകാരം ഇന്ന് രാവിലെ പൊലീസ് സ്റ്റേഷനിലെത്തിയെ യുവതി ഗോപുവിനെതിരെ പരാതി നൽകി.


പുറത്തുപോകാൻ സമ്മതിക്കാതെ തന്നെ വീട്ടിൽ പൂട്ടിയിടുകയാണെന്നും കേബിൾ കൊണ്ട് നിരന്തരം ക്രൂരമായി മർദിക്കുന്നുവെന്നും യുവതി മൊഴി നൽകി. യുവതിയുടെ ശരീരം മുഴുവൻ മർദനമേറ്റ പാടുകളുണ്ട്.

ഗോപുവും യുവതിയും അഞ്ച് വർഷമായി ഒരുമിച്ച് താമസിക്കുകയാണ്. വിവാഹമോചിതയാണ് യുവതി. മുൻ ബന്ധത്തിലെ കുട്ടികളെ കൊല്ലുമെന്ന് ഗോപു ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴി നൽ‌കിയിട്ടുണ്ട്.

Tags:    
News Summary - yuva morcha leader arrested for brutally beating partner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.