‘ദിവ്യഗർഭം’ വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച യൂട്യൂബർ നെടുമങ്ങാട് അറസ്റ്റിൽ

മലപ്പുറം: സിദ്ധൻ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ. 'മിറാക്കിൾ പാത്' എന്ന യൂട്യൂബ് ചാനൽ ഉടമയും കുതിരംപൊയ്ൽ സ്വദേശിയുമായ സജിൽ ചെറു പാണക്കാടിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

കുളത്തൂർ സ്വദേശി കഴിഞ്ഞ ദിവസമാണ് പ്രതിക്കെതിരെ പരാതി നൽകിയത്. വ്യാജ സിദ്ധനായ പ്രതി അന്തവിശ്വാസം പ്രചരിപ്പിച്ച് ദിവ്യഗർഭം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.

കൽപകഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു പീഡനക്കേസിലും ഇയാൾ പ്രതിയാണ്. ഈ കേസിലെ പരാതിക്കാരിയായ യുവതിയുടെ ബന്ധുവിനെയാണ് സൗഹൃദം സ്ഥാപിച്ച് പിന്നീട് പീഡിപ്പിച്ചത്.

കുളത്തൂരിലെ ക്വട്ടേഴ്സിലെത്തി പീഡിപ്പിച്ച പ്രതി പരാതി ഉയർന്നതോടെ നാടുവിടുകയായിരുന്നു. നെടുമങ്ങാട് ഒളിവിൽ കഴിയവെ അവിടെ എത്തിയാണ് പൊലീസ് കസ്റ്റഡിലെടുത്തത്.

ആഭിചാരക്രിയ ചെയ്ത് തരാമെന്ന് പറഞ്ഞ് ഇയാൾ പലരിൽ നിന്നും പണം തട്ടിയെന്നും പീഡിപ്പിച്ചെന്നും നിരവധി പേർ പൊലീസിനെ ഫോൺ വഴി അറിയിച്ചിട്ടുണ്ട്. ഇവരോട് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകാൻ പൊലീസ് ആവശ്യപ്പെട്ടു. 

Tags:    
News Summary - YouTuber arrested in Nedumangad for raping woman while pretending to be Siddhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.