Posted On
date_range Updated On
date_range ഇടുക്കി വണ്ടിപ്പെരിയാറിൽ ക്ഷേത്രോത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു
വണ്ടിപ്പെരിയാർ: ഇടുക്കി വണ്ടിപ്പെരിയാറിൽ ക്ഷേത്രോത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്.
ജിത്തുവിനെ കൊലപ്പെടുത്തിയ വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജനും ഓട്ടോറിക്ഷ ഡ്രൈവറാണ്. ഉത്സവത്തിനായി എത്തിയ ജിത്തുവും രാജനും തമ്മിൽ തർക്കമുണ്ടായി. എന്നാൽ, നാട്ടുകാർ ഇടപെട്ട് ഇരുവരെയും പറഞ്ഞുവിട്ടു.
അൽപസമയത്തിന് ശേഷം ഇരുവരും തമ്മിൽ വീണ്ടും തര്‍ക്കമുണ്ടാകുകയും രാജൻ കത്തിയെടുത്ത് ജിത്തുവിനെ കുത്തുകയുമായിരുന്നു. ഉടൻ തന്നെ ജിത്തുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.