വി.ഡി സതീശൻ യാത്ര ചെയ്ത ചാർട്ടെഡ് വിമാനം കർണാടക മന്ത്രിയുടെ കമ്പനിയുടേത്; കോൺഗ്രസിന്റെ മുഖ്യമന്ത്രിക്ക് വേഗത്തിലെത്താൻ ധൂർത്തടിക്കേണ്ട, പാർട്ടിക്കാരുടേത് തന്നെ കിട്ടുമെന്ന് ബി.ആർ.എം ഷെഫീർ

തിരുവനന്തപുരം: ദുരന്തബാധിത മേഖലകളിലേക്ക് വേഗത്തിലെത്താൻ മുഖ്യമന്ത്രി വി.ഡി. സതീശൻ യാത്ര ചെയ്ത ചാർട്ടേഡ് വിമാനത്തെച്ചൊല്ലി സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് മറുപടിയുമായി കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷെഫീർ. വി.ഡി. സതീശൻ ഉപയോഗിച്ച വിമാനം കർണാടക ഊർജ്ജ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.ജെ. ജോർജിന്റെ ഉടമസ്ഥതയിലുള്ള 'കെളചന്ദ്ര ലോജിസ്റ്റിക്സ്' (Kelachandra Logistics Pvt. Ltd) എന്ന കമ്പനിയുടേതാണെന്ന് ബി.ആർ.എം ഷെഫീർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനം അദ്ദേഹത്തിന്റെ ബിനാമി കമ്പനിയുടേതാണെന്ന രീതിയിൽ ഇടത് പ്രൊഫൈലുകൾ നടത്തുന്ന ആരോപണങ്ങൾ തെറ്റാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കർണാടക മുൻ ആഭ്യന്തരമന്ത്രി കൂടിയായ കെ.ജെ. ജോർജ് തുടങ്ങിയ കമ്പനിയാണിതെന്നും നിലവിൽ അദ്ദേഹത്തിന്റെ ഭാര്യ സുജ ജോർജ് എം.ഡിയായും മകൻ റാണ ജോർജ് ഡയറക്ടറായും പ്രവർത്തിക്കുന്ന സ്ഥാപനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിന്റെ മുഖ്യമന്ത്രിക്ക് ദുരിതമേഖലയിൽ അതിവേഗമെത്താൻ സർക്കാരിന്റെയോ പൊതുജനത്തിന്റെയോ പണം ധൂർത്തടിക്കേണ്ട കാര്യമില്ലെന്നും, സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ പിന്തുണയും സംവിധാനങ്ങളും തന്നെ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമില്ലാത്ത ഗൂഢാലോചനാ തിയറികൾക്ക് പിന്നാലെ പോകാതെ രാഷ്ട്രീയ എതിരാളികളും മാധ്യമങ്ങളും മറ്റ് വിഷയങ്ങൾ കണ്ടെത്താൻ സമയം മാറ്റിവെക്കുന്നതാണ് നല്ലതെന്നും ഷെഫീർ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ഇന്ന് മുഖ്യമന്ത്രിവീഡി സതീശൻ യാത്ര ചെയ്ത ചാർട്ടെഡ് വിമാനം Kelachandra Logistics Pvt. Ltd എന്ന കമ്പനിയുടെ ആണ്, വീഡി സതീശന്റെ ബിനാമി ആണ് ഈ കമ്പനി എന്നാണ് അന്തം കമ്മികൾ പറയുന്നത് അപ്പോൾ ഈ കമ്പനിയെ കുറിച്ച് പറഞ്ഞ്തരാം.

ആ കമ്പനി കർണ്ണാടക മുൻ ആഭ്യന്തരമന്ത്രിയും ഇപ്പോൾ ഊർജ്ജ മന്ത്രിയും ആയ കെ ജെ ജോർജ്‌ എന്ന മലയാളി കൂടിയായ സീനിയർ കോൺഗ്രസ്‌ നേതാവ് തുടങ്ങിയ കമ്പനിയാണ്. ഇപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ സുജ ജോർജ്‌ ആണ് കമ്പനി എം.ഡി, മകൻ റാണ ജോർജ്‌ ഡയറക്ടറും ആണ്.

അതായത് കോണ്ഗ്രസ്സിന്റെ മുഖ്യമന്ത്രിക്ക് ദുരിത മേഖലയിൽ അതി വേഗം എത്തണം എങ്കിൽ സർക്കാരിന്റെയോ പൊതു ജനത്തിന്റെയോ പണം ധൂർത്ത് അടിക്കേണ്ട കാര്യമില്ല സ്വന്തം പാർട്ടിക്കാരുടെ തന്നെ കിട്ടും.ഇനിയും ഇതിൽ ഗൂഢാലോചന റിസർച്ച് ചെയ്യാതെ പ്രിയപ്പെട്ട മാധ്യമങ്ങളും അന്തം കമ്മികളും പോയി കിടന്നുറങ്ങണം എന്നിട്ട് നാളെ പുതിയത് എന്തേലും കിട്ടുമോന്ന് നോക്കുക.

Tags:    
News Summary - BRM Shafeer Clarifies Chartered Flight Controversy, Confirms Aircraft Belongs to Karnataka Minister KJ George's Company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.