ഈഴവർ പൂജ നടത്തുന്നത് ബ്രാഹ്മണ മഹിമയുള്ളതിനാൽ -ജി. സുധാകരൻ

ആലപ്പുഴ: ഈഴവ സമുദായത്തിലെ ചില ക്ഷേത്രങ്ങളിൽ പൂണുൽ ധരിച്ച് പൂജ നടത്തുന്നത് ബ്രാഹ്മണമഹിമ ഹൃദയത്തിലുള്ളതിനാലാണെന്ന് ജി. സുധാകരൻ എം.എൽ.എ. ആലപ്പുഴയിൽ ബ്രാഹ്മണസഭ സംസ്ഥാന കലോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രാഹ്മണ സംസ്‌കാരം ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ബ്രാഹ്മണരല്ലാത്തവർ കേരളത്തിലുണ്ട്‌. അതിന്‌ ഉദാഹരണമാണ്‌ ഈഴവ സമുദായം. 33 ശതമാനം വരുന്ന ഈഴവർ നടത്തുന്ന അമ്പലങ്ങളിൽ പൂണൂൽ ധരിച്ചാണ്‌ പൂജകൾ നടത്തുന്നത്‌. പൂണൂൽ ധരിച്ചാൽ മാത്രമേ പൂജകൾ ശരിയാകൂവെന്ന് അവർ വിശ്വസിക്കുന്നു. ആ സംസ്കാരം അറിയാതെതന്നെ നിലനിൽക്കുന്നു-സുധാകരൻ പറഞ്ഞു.

ബ്രാഹ്മണ സാമൂഹിക വ്യവസ്ഥയുടെ ഉച്ചനീചത്വങ്ങളെയാണ് ഇ.എം.എസ് നമ്പൂതിരിപ്പാടും വി.ടി. ഭട്ടതിരിപ്പാടും എതിർത്തത്. വി.ടി സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകി. ബ്രാഹ്മണ വിഭാഗത്തിൽപെട്ട ഇവർ സമൂഹത്തിലെ അനാചാരങ്ങൾക്കെതിരെയാണ് പോരാടിയത്. ഭരണഘടനയും നിയമങ്ങളും നിലവിൽവന്നതോടെ ബ്രാഹ്മണ സമൂഹത്തിന്‍റെ അവകാശങ്ങൾ നഷ്ടപ്പെട്ടു. ആ സമൂഹത്തിലെ ഗണ്യമായ ഒരുവിഭാഗം വളരെ പ്രയാസത്തിലും കഷ്ടപ്പാടിലുമാണ് കഴിയുന്നത്. അങ്ങേയറ്റം കഷ്ടസ്ഥിതിയിലായ ബ്രാഹ്മണ സമൂഹത്തിലെ ദാരിദ്ര്യരേഖക്ക് താഴെയുള്ളവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാർ ഗ്രാൻറ് നൽകണം-അദ്ദേഹം പറഞ്ഞു.

Tags:    
News Summary - G Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.