വി​ന്റുമോൾ

ഓടുന്ന ബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് യുവതി മരിച്ചു

പറവൂർ: ഓടുന്ന ബസിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. കുഞ്ഞിത്തൈ ചിലങ്ങര സോണിയുടെ ഭാര്യ വിന്റുമോൾ (31) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 2.30ന് ദേശീയപാത 66ൽ തുരുത്തിപ്പുറം ചെറുപാലത്തിന് സമീപമാണ് അപകടം. തുരുത്തിപ്പുറം ആർ.കെ ആശുപത്രിയിലെ ലാബ് ടെക്നീഷ്യയായ വിന്റുമോൾ ജോലി കഴിഞ്ഞ് രോഹിണി കണ്ണൻ എന്ന സ്വകാര്യ ബസിൽ വരികയായിരുന്നു. വാതിലുകൾ അടച്ചിട്ടുണ്ടായിരുന്നില്ല. വളവിൽ ബസ് വെട്ടിച്ചപ്പോൾ തെറിച്ചുവീണ് പാലത്തിന്റെ സംരക്ഷണഭിത്തിയിൽ ഇടിച്ച് തലയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റു.

പറവൂർ ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകൻ: ക്രിസ് വിൻ (അഞ്ച്). ബസ് ഡ്രൈവർ പുത്തൻവേലിക്കര സ്വദേശി ഷിനുകുട്ടനെതിരെ വടക്കേക്കര പൊലീസ് കേസെടുത്തു. മൃതദേഹം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ചൊവ്വാഴ്ച ഒന്നിന് കുഞ്ഞിത്തൈ സെന്റ് ഫ്രാൻസീസ് സേവ്യർ പള്ളി സെമിത്തേരിയിൽ.

Tags:    
News Summary - bus accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.