യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊന്നു

തൃശ്ശൂര്‍: കോടന്നൂരിൽ യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. വെങ്ങിണിശ്ശേരി ശിവപുരം സ്വദേശി കാരാറ്റുപറമ്പ് വീട്ടിൽ മനുവാണ് (27) കൊല്ലപ്പെട്ടത്.

പുലർച്ചെ ഒന്നോടെ പെട്രോൾ പമ്പിന് സമീപമാണ് സംഭവം നടന്നത്. മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്.

ചേർപ്പ് പൊലീസ് അന്വേഷണം ആരംഭിച്ചു. മനുവും പ്രതികളും തമ്മിൽ അടിപിടിയുണ്ടായിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

Tags:    
News Summary - youth killed by hitting his head with hockey stick

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.