വോട്ടിന് നോട്ട്: അന്വേഷണത്തിന് കൂടുതൽ സമയം വേണമെന്ന് ആർ.ഡി.ഒ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ ബി.​ജെ.​പി വോ​ട്ടി​ന് പ​ണം ന​ൽ​കി​യെ​ന്ന ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം വേ​ണ​മെ​ന്ന് ആ​ർ.​ഡി.​ഒ. കൂ​ടു​ത​ൽ പേ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ആ​ർ.​ഡി.​ഒ ജി​ല്ല ക​ല​ക്ട​റെ അ​റി​യി​ച്ച​ത്. ഈ ​ആ​വ​ശ്യം ക​ല​ക്ട​ർ അം​ഗീ​ക​രി​ച്ചു. ആ​രോ​പ​ണ​ത്തി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി ശോ​ഭാ സു​രേ​ന്ദ്ര​ന്റെ മൊ​ഴി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ക​ഴി​ഞ്ഞ​ദി​വ​സം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ബി.​ജെ.​പി​ക്ക് വോ​ട്ട് ചെ​യ്യാ​ൻ ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തി​ലെ വോ​ട്ട​റാ​യ സ്ത്രീ​ക്ക് പ​ണം ന​ൽ​കി​യെ​ന്നാ​യി​രു​ന്നു ആ​രോ​പ​ണം.

ശോ​ഭാ സു​രേ​ന്ദ്ര​ൻ പ​ണ​വും സാ​രി​യും ന​ല്‍കി വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ ശ്ര​മി​ച്ച ദൃ​ശ്യ​ങ്ങ​ള്‍ കോ​ൺ​ഗ്ര​സ് പു​റ​ത്ത് വി​ടു​ക​യാ​യി​രു​ന്നു. ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്തി​ലെ ത​രു​വാ​ക്കു​റി​ശ്ശി​യി​ലാ​ണ് ശോ​ഭാ സു​രേ​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രെ​ത്തി​യ​ത്. ദേ​വു എ​ന്ന സ്ത്രീ​ക്ക് ശോ​ഭ​യ്ക്കൊ​പ്പ​മെ​ത്തി​യ യു​വ​തി പ​ണം കൈ​മാ​റി​യെ​ന്നാ​യി​രു​ന്നു കോ​ണ്‍ഗ്ര​സി​ന്‍റെ ആ​രോ​പ​ണം.

പ​ണം കി​ട്ടി​യ​താ​യി ആ​ദ്യം സ്ഥി​രീ​ക​രി​ച്ച വ​യോ​ധി​ക പി​ന്നീ​ട് അ​ത് തി​രു​ത്തി. സം​ഭ​വ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന് പാ​ല​ക്കാ​ട് ജി​ല്ലാ ക​ല​ക്ട​ർ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ന​ൽ​കി. കോ​ൺ​ഗ്ര​സ് പ​റ​ഞ്ഞു​വി​ട്ട വ​നി​ത​യാ​ണ് പ​ണം ന​ൽ​കി​യ​തെ​ന്നാ​യി​രു​ന്നു ശോ​ഭ​യു​ടെ വാ​ദം. കാ​റി​ലി​രു​ന്ന​വ​ർ ത​നി​ക്ക് നേ​രെ ലൈം​ഗി​ക ചേ​ഷ്ട​ക​ൾ കാ​ണി​ച്ചെ​ന്ന് ശോ​ഭ ആ​രോ​പി​ച്ചു. എ​ന്നാ​ൽ, ഇ​വ​ർ പ​റ​ഞ്ഞ​ത് തെ​റ്റെ​ന്ന് തെ​ളി​യി​ക്കു​ന്ന കൂ​ടു​ത​ൽ ദൃ​ശ്യ​ങ്ങ​ൾ കോ​ൺ​ഗ​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു.

Tags:    
News Summary - Money for vote: RDO wants more time for investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.