ഹ​രി​ഹ​ര​ൻ

കോ​ഴി​ക്കോ​ട്: ആ​ശാ ഭോ​സ്‍ലെ ത​ന്റെ മാ​സ്മ​രി​ക​ശ​ബ്ദ​ത്തി​ൽ പാ​ടി അ​ന​ശ്വ​ര​മാ​ക്കി​യ ഒ​രു പാ​ട്ട് മ​ല​യാ​ള സി​നി​മ​യി​ലു​മു​ണ്ട്. ഹ​രി​ഹ​ര​ന്റെ സം​വി​ധാ​ന​ത്തി​ൽ 1977ൽ ​പു​റ​ത്തി​റ​ങ്ങി​യ സു​ജാ​ത​യി​ലെ ‘സ്വ​യം​വ​ര ശു​ഭ​ദി​ന മം​ഗ​ള​ങ്ങ​ൾ അ​നു​മോ​ദ​ന​ത്തി​ന്റെ ആ​ശ​ങ്ക​ക​ൾ...’ എ​ന്നു തു​ട​ങ്ങു​ന്ന ഗാ​ന​മാ​ണ​ത്. മാ​ങ്കൊ​മ്പ് ഗോ​പാ​ല​കൃ​ഷ്ണ​ന്റെ വ​രി​ക​ൾ​ക്ക് ര​വീ​ന്ദ്ര ജെ​യി​ൻ സം​ഗീ​തം ന​ൽ​കി​യ ഈ ​ഗാ​നം ഇ​ന്നും മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​പ്പെ​ട്ട​താ​ണ്. ആ ​പാ​ട്ടി​നെ കു​റി​ച്ചും ആ​ശ ഭോ​സ്‍ലെ​യെ കു​റി​ച്ചു​മു​ള്ള ഓ​ർ​മ​ക​ൾ പ​ങ്കു​വെ​ക്കു​ക​യാ​ണ് ഹ​രി​ഹ​ര​ൻ.

ത​ന്റെ സി​നി​മ​ക​ളി​ലെ പാ​ട്ടു​ക​ളി​ൽ വ്യ​ത്യ​സ്ത​മാ​യ ശ​ബ്ദ​ങ്ങ​ൾ പ​രീ​ക്ഷി​ക്കു​ന്ന​ത് ഹ​രി​ഹ​ര​ന് വ​ലി​യ താ​ൽ​പ​ര്യ​മാ​യി​രു​ന്നു. ബോം​ബെ ര​വി, ല​ക്ഷ്മി​കാ​ന്ത് പ്യാ​രേ​ലാ​ൽ, സ​ലി​ൽ ചൗ​ധ​രി, ര​വീ​ന്ദ്ര ജെ​യി​ൻ, ഇ​ള​യ​രാ​ജ തു​ട​ങ്ങി ഒ​രു​പാ​ട് അ​ന്യ​ഭാ​ഷ സം​ഗീ​ത സം​വി​ധാ​യ​ക​രെ മ​ല​യാ​ള​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് അ​ദ്ദേ​ഹം. സു​ജാ​ത​യി​ലെ പാ​ട്ടു​ക​ൾ​ക്ക് സം​ഗീ​ത സം​വി​ധാ​യ​ക​​നെ അ​ന്വേ​ഷി​ച്ചു​ന​ട​ന്ന​പ്പോ​ൾ യേ​ശു​ദാ​സാ​ണ് ര​വീ​ന്ദ്ര ജെ​യി​നി​നെ കു​റി​ച്ച് പ​റ​ഞ്ഞ​ത്.

തു​ട​ർ​ന്ന് ചി​ത്ര​ത്തി​ന്റെ നി​ർ​മാ​താ​വാ​യി​രു​ന്ന പി.​വി. ഗം​ഗാ​ധ​ര​നു​മാ​യി സം​സാ​രി​ച്ച് ഹ​രി​ഹ​ര​നും മാ​​ങ്കൊ​മ്പ് ഗോ​പാ​ല​കൃ​ഷ്ണ​നും കൂ​ടി ബോം​ബെ​യി​ലേ​ക്ക് വ​ണ്ടി​ക​യ​റി. ര​വീ​ന്ദ്ര ജെ​യി​നി​നെ ക​ണ്ട് പാ​ട്ടി​ന്റെ കാ​ര്യം പ​റ​ഞ്ഞു. അ​ദ്ദേ​ഹം മ​നോ​ഹ​ര​മാ​യി പാ​ട്ട് ക​മ്പോ​സ് ചെ​യ്തു. ഈ ​പാ​ട്ട് ആ​ശ ഭോ​സ്‍ലെ​യെ​കൊ​ണ്ട് പാ​ടി​പ്പി​ച്ചാ​ൽ എ​ങ്ങ​നെ​യി​രി​ക്കു​മെ​ന്ന് ഹ​രി​ഹ​ര​ൻ ര​വീ​ന്ദ്ര ജെ​യി​നി​നോ​ട് ചോ​ദി​ച്ചു.

ന​ന്നാ​യി​രി​ക്കു​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. അ​ങ്ങ​നെ​യാ​ണ് സു​ജാ​ത വ​ഴി മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ആ​ശ ഭോ​സ്‍ലെ​യു​ടെ എ​ൻ​ട്രി. അ​ന്ന് മാ​​ങ്കൊ​മ്പ് ഗോ​പാ​ല​കൃ​ഷ്ണ​നാ​യി​രു​ന്നു പാ​ട്ടി​ലെ വ​രി​ക​ളും മ​ല​യാ​ള ഉ​ച്ചാ​ര​ണ​വും ആ​ശ ഭോ​സ്‍ലെ​ക്ക് പ​റ​ഞ്ഞു​കൊ​ടു​ത്ത്. ഒ​റ്റ​ദി​വ​സം കൊ​ണ്ട് അ​വ​ർ പാ​ട്ടു പ​ഠി​ച്ചു. മ​ല​യാ​ള ഉ​ച്ചാ​ര​ണം പെ​ട്ടെ​ന്ന് ഗ്ര​ഹി​ച്ചു​വെ​ന്നും ഹ​രി​ഹ​ര​ൻ ഓ​ർ​ക്കു​ന്നു. ആ ​പാ​ട്ട് വ​ലി​യ ഹി​റ്റാ​യി​രു​ന്നു. സു​ജാ​ത​യി​ലെ മ​റ്റൊ​രു പാ​ട്ട് ല​താ​മ​​ങ്കേ​ഷ്‍ക​റെ കൊ​ണ്ട് പാ​ടി​ക്ക​ണ​മെ​ന്നും ഹ​രി​ഹ​ര​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​വ​രു​ടെ തി​ര​ക്കു​കാ​ര​ണം ന​ട​ന്നി​ല്ല.

പി​ന്നീ​ട് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന്റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ ഹ​രി​ഹ​ര​നും ആ​ശാ ഭോ​സ്‍ലെ​യും വീ​ണ്ടും ക​ണ്ടു​മു​ട്ടി. വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ഹ​രി​ഹ​ര​നെ അ​വ​ർ മ​റ​ന്നി​രു​ന്നി​ല്ല. മ​ല​യാ​ള സി​നി​മ​യി​ൽ പാ​ടാ​ൻ അ​വ​സ​രം ന​ൽ​കി​​യ ആ​ളെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു അ​വ​രു​ടെ ഓ​ർ​മ​പു​തു​ക്ക​ൽ. അ​ന്ന​വ​ർ ആ ​പാ​ട്ടി​ന്റെ നാ​ലു​വ​രി പാ​ടു​ക​യും ചെ​യ്തു.

മു​ഹ​മ്മ​ദ് റ​ഫി, ത​ല​ത്ത് മ​ഹ്മൂ​ദ്, ല​ത മ​​ങ്കേ​ഷ്‍ക​ർ, എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യം, യേ​ശു​ദാ​സ് തു​ട​ങ്ങി ഓ​രോ കാ​ല​ഘ​ട്ട​ത്തി​ലും ഇ​ത്ത​രം പ്ര​തി​ഭ​ക​ളു​ണ്ടാ​യി​ട്ടു​ണ്ട്. ആ ​ശ്രേ​ണി​യി​ൽ​പെ​ട്ട ഗാ​യി​ക​യാ​ണ് ഇ​പ്പോ​ൾ വി​ട​പ​റ​ഞ്ഞി​രി​ക്കു​ന്ന​തെ​ന്നും അ​വ​രു​ടെ വി​യോ​ഗം തീ​രാ​ന​ഷ്ട​മാ​ണെ​ന്നും ഹ​രി​ഹ​ര​ൻ പ​റ​ഞ്ഞു.  

Tags:    
News Summary - Through that song they nested in the hearts of Malayalis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.