കാർ തോട്ടിൽ മറിഞ്ഞു, ഉള്ളിൽ കുടുങ്ങിയ യുവാവ് മരിച്ചു

കോട്ടയം: നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ തോട്ടിലേക്ക്​ മറിഞ്ഞ്​ ഉള്ളിൽ കുടുങ്ങിയ യുവാവ് മരിച്ചു. പള്ളിക്കത്തോട് ചെങ്ങളത്ത്​ വാടകക്ക്​ താമസിക്കുന്ന പാലാ ചന്ദ്രൻകുന്നേൽ കുടുംബാംഗം ജെറിൻ ജെയിംസ്​ (19) ആണ്​ മരിച്ചത്​. ബുധനാഴ്ച രാത്രി​ 8.15 ഓടെ പള്ളിക്കത്തോട് ആനിക്കാട് ചെങ്ങോലിയിലാണ്​ സംഭവം.

പള്ളിക്കത്തോട് ഭാഗത്ത് നിന്ന് എത്തിയ കാർ റോഡരികിലെ വെള്ളം നിറഞ്ഞ് കിടക്കുന്ന തോട്ടിലേക്ക്​ മറിയുകയായിരുന്നു. കാറിനുള്ളിലുണ്ടായിരുന്ന നാലുപേരിൽ മൂന്നുപേർ രക്ഷപെട്ടു. അപകടത്തിൽ ​ജെറിൻ കാറിനുള്ളിൽ കുടുങ്ങിപ്പോയിരുന്നു. ജെറിനാണ് കാർ ഓടിച്ചിരുന്നതെന്നാണ് സംശയം.

വിവരമറിഞ്ഞ് പള്ളിക്കത്തോട് എസ്​.എച്ച്​.ഒ കെ.പി.ടോംസണിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും പാമ്പാടിയിൽ നിന്നുള്ള അഗ്നിരക്ഷാസേനാ സംഘവും സ്ഥലത്തെത്തി. തുടർന്ന നടത്തിയ തിരച്ചിലിനൊടുവിൽ കാറിനുള്ളിൽനിന്നും​ മൃതദേഹം കണ്ടെ​ത്തുകയായിരുന്നു. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക്​ ആശുപത്രി മോർച്ചറിയിൽ. പള്ളിക്കത്തോട് പൊലീസ്​ മേൽനടപടികൾ സ്വീകരിച്ചു.

Tags:    
News Summary - youth dies in car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.