കാസർകോട്: പ്രിയ മക്കളുടെ വേർപാട് അറിഞ്ഞതു മുതൽ ഇൗ വീട്ടുകാർക്ക് ഉറങ്ങാൻ കഴി ഞ്ഞിട്ടില്ല-തളർന്നു കിടക്കാനല്ലാതെ. അവർക്ക് കാവൽ നിൽക്കുകയാണ് ഉറങ്ങാതെ കല്യോ ട്ട് ഗ്രാമവും. ഇൗ ഗ്രാമത്തിലെ ജനങ്ങളുടെ മനസ്സും സാധാരണ നിലയിലേക്ക് മടങ്ങാൻ വിസമ് മതിക്കുകയാണ്. അത്രക്ക് വേദന കുടുംബത്തോടൊപ്പം നാട്ടുകാരിലും ബാക്കിയാക്കിയാണ് ഗ്രാമത്തിലെ രണ്ടു ചെറുപ്പക്കാർ ഒാർമകളിലേക്ക് കടന്നുപോയത്.
അവർക്ക് ഏറെ സുപരിചിതരായ, സുസമ്മതരായ രണ്ടു ചെറുപ്പക്കാർ രാഷ്ട്രീയ വൈരത്തിെൻറ കൊലക്കത്തിക്ക് ഇരയായത് ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് ഇവിടത്തുകാർ. തുടങ്ങും മുമ്പുതന്നെ ജീവിതം കൈവിട്ടുപോയവർ. അല്ലെങ്കിൽ വിടരുംമുമ്പ് തല്ലിക്കൊഴിച്ച മാമ്പൂക്കൾ. അതായിരുന്നു കഴിഞ്ഞ ദിവസം രാഷ്ട്രീയ എതിരാളികളാൽ കൊല്ലപ്പെട്ട കൃപേഷും ശരത്ലാലും അവർക്ക്. സംഭവം നടന്നിട്ട് രണ്ടു ദിവസമായിട്ടും ഭയത്തിെൻറയും ഞെട്ടലിെൻറയും പിടിയിൽനിന്ന് നാട്ടുകാർക്ക് ഇനിയും മോചനം നേടാനായിട്ടില്ല.
ഇരുവരുടെയും വീടുകളിൽ അലമുറ ഇനിയും അവസാനിക്കുന്നില്ല. അമ്മമാരും സഹോദരിമാരും ഭക്ഷണം പോലും കഴിക്കാതെ ഇപ്പോഴും കിടപ്പിൽ തന്നെയാണ്. വെള്ളംപോലും കുടിക്കാതെ തളർന്നു കിടന്ന ഇവരുടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് രണ്ടുപേരുടെയും അമ്മമാരെയും സഹോദരിമാരെയും ചൊവ്വാഴ്ച ആശുപത്രിയിൽ ചികിത്സക്ക് വിധേയമാക്കേണ്ടിയുംവന്നു.
കല്യോെട്ട ഇവരുടെ വീടുകളിലേക്ക് നേതാക്കളുടെയും പ്രവർത്തകരുടെയും പ്രവാഹം തുടരുന്നുണ്ട്. ജില്ലക്ക് അകത്തുനിന്നും പുറത്തു നിന്നുമായി നൂറുകണക്കിന് പ്രവർത്തകരാണ് ഇരുവരുടെയും വീടുകളിലെത്തുന്നത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ മൗനിയാകേണ്ടിവരുകയാണ് ഇവിടെയെത്തുന്നവർക്ക്. മുൻ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ, കർണാടക മന്ത്രി യു.ടി. ഖാദർ, വി.ടി. ബെൽറാം, എ.െഎ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ്, ഹൈബി ഇൗഡൻ എം.എൽ.എ തുടങ്ങിയ നേതാക്കളും കണ്ണൂർ എടയന്നൂരിൽ കൊല്ലപ്പെട്ട ഷുഹൈബിെൻറ പിതാവ് മുഹമ്മദും ചൊവ്വാഴ്ച ഇരുവരുടെയും വീടുകളിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഇരുവരുടെയും വീട് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.