Posted On
date_range Updated On
date_range യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍റെ കാലുകൾ സി.പി.എം പ്രവർത്തകർ തല്ലിയൊടിച്ചു, വെട്ടിപരിക്കേൽപിച്ചു
കുമളി: കുമളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ സി.പി.എം പ്രവർത്തകർ വെട്ടിപരിക്കേൽപിച്ചു. അമരാവതി സ്വദേശി ജോബിൻ ചാക്കോയെ ആണ് ആക്രമിച്ചത്.
ഇന്ന് വൈകിട്ട് എട്ടു മണിയോടെ ജീപ്പിലെത്തിയ സംഘം ജോബിന്‍റെ രണ്ട് കാലും തല്ലിയൊടിക്കുകയും കാലിൽ വെട്ടിപരിക്കേൽപ്പിക്കുകയുമായിരുന്നു.
സി.പി.എം നേതാവിനെതിരെ ഫേസ്ബുക്കിൽ മോശം കമന്‍റ് പോസ്റ്റ് ചെയ്തെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഫേസ്ബുക്ക് പോസ്റ്റിട്ടതിന് ജോബിനെതിരെ സി.പി.എം കുമളി ലോക്കൽ കമ്മിറ്റി ചൊവ്വാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.