ബിന്ദുവിന്‍റെ രാജിക്ക്​ യൂത്ത്​ കോൺഗ്രസ്​ മാർച്ച്​: സമരക്കാരനെ പൊലീസ്​ ലാത്തികൊണ്ടടിച്ചു

തിരുവനന്തപുരം: കണ്ണൂർ വി.സി നിയമന വിവാദത്തിൽ മന്ത്രി ബിന്ദുവി​െൻറ രാജി ആവശ്യപ്പെട്ട്​ യൂത്ത്​ കോൺഗ്രസ്​ നടത്തിയ മാർച്ചിൽ സംഘർഷം. മന്ത്രിയുടെ വഴുതക്കാ​ട്ടെ ഔദ്യോഗിക വസതിയിലേക്കായിരുന്നു മാർച്ച്​. സമരക്കാർക്കുനേരേ പൊലീസ്​ ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡിന്​ മുകളിൽ കയറിയ സമരക്കാരനെ പൊലീസ്​ ലാത്തികൊണ്ടടിച്ചു.

ജലപീരങ്കി പ്രയോഗത്തിൽ ചിതറിയ സമരക്കാർ വീണ്ടും ഒന്നിച്ച്​ പൊലീസുമായി ഏറെനേരം തർക്കമായി. ബാരിക്കേഡ്​ കടന്ന്​ സമരക്കാർക്കിടയിലേക്ക്​ അസി.കമീഷണർ ചാടിയിറങ്ങി. പിന്നാലേ കൂടുതൽ പൊലീസും വന്നതോടെ കൂടുതൽ അനിഷ്​ട സംഭവങ്ങൾ ഉണ്ടാകുമെന്ന്​ തോന്നി​െച്ചങ്കിലും ഉന്നത ഉദ്യോഗസ്​ഥർ ഇടപെട്ട്​ രംഗം ശാന്തമാക്കി​. പിന്നീട്​ പൊലീസ്​ വശത്തേക്ക്​ മാറി. സമരക്കാർ പ്രസംഗം നടത്തിയശേഷം പിരിയുകയും ചെയ്​തു.

കോട്ടൺഹിൽ ജങ്​ഷനിൽ നിന്നാരംഭിച്ച മാർച്ച്​ കലാഭവന്​ മുന്നിലാണ്​ ബാരി​േക്കഡ് ഉയർത്തി പൊലീസ്​ തടഞ്ഞത്​. മന്ത്രിയുടെ വസതിക്ക്​ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. സമരത്തിന്​ മുന്നോടിയായി പൊലീസ്​ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. 

Tags:    
News Summary - Youth Congress march for Bindu's resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT