യൂത്ത്​കോൺഗ്രസ്​ പ്രവർത്തകനെ വെട്ടിക്കൊന്നു; കണ്ണൂരിൽ ഇന്ന്​ ഹർത്താൽ

മട്ടന്നൂർ: കണ്ണൂർ തെരൂർ പാലയോടിൽ ബോംബെറിഞ്ഞശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വെട്ടിക്കൊന്നു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് എടയന്നൂരാണ്​ (30)  മരിച്ചത്. കൂടെയുണ്ടായിരുന്ന നൗഷാദിനെ (29) സാരമായ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്​ച രാത്രി 10.45ഓടെയായിരുന്നു സംഭവം. തെരൂരിലെ കടക്ക്​ സമീപത്തുണ്ടായിരുന്ന ഷുഹൈബിനുനേരെ ബോം​െബറിയുകയും പിന്നീട് വെട്ടി പരിക്കേൽപിക്കുകയുമായിരുന്നു. തടയുന്നതിനിടെയാണ് നൗഷാദിന് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോ​െട്ട സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആഴ്ചകൾക്കുമുമ്പ് എടയന്നൂരിലുണ്ടായ കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷത്തി​​​​​​​​െൻറ തുടർച്ചയാണ് ആക്രമണമെന്നാണ് പൊലീസി​​​​​​​​െൻറ പ്രാഥമിക വിലയിരുത്തൽ. പ്രദേശത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് കണ്ണൂർ ജില്ലയിൽ യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തു. വാഹനങ്ങളെ ഹർത്താലിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്​.

Tags:    
News Summary - Youth Congress Leader Killed in a Attack at Kannur-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.