വിൽപനക്ക് സൂക്ഷിച്ച 600 തേങ്ങ മോഷ്ടിച്ചു; യുവാവ് പിടിയിൽ

കോഴിക്കോട്: പറമ്പിൽ വിൽക്കാൻ സൂക്ഷിച്ച തേങ്ങ മോഷ്ടിച്ച യുവാവ് പിടിയിലായി. വെസ്റ്റ്ഹിൽ സ്വദേശി ചെട്ടിത്തോപ്പ് പറമ്പിൽ രജീഷിനെയാണ് വെള്ളയിൽ പൊലീസ് പിടികൂടിയത്.

കഴിഞ്ഞ മാസം കനകാലയ ബാങ്ക് റെയിലിനു സമീപം താമസിക്കുന്ന ജോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിൽ നിന്നാണ് ഇയാൾ തേങ്ങ മോഷ്ടിച്ചത്. 600-ഓളം തേങ്ങകളാണ് കടത്തിക്കൊണ്ടുപോയത്.

വെള്ളയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. സമീപ പ്രദേശങ്ങളിലെ സി‌.സി.‌ടി.‌വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. ഇയാളുടെ ഒപ്പമുണ്ടായിരുന്നയാളെ നേരത്തെ പിടികൂടിയിരുന്നു.

വെള്ളയിൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ശ്യാം, ശിവദാസന്‍, അസി. സബ് ഇൻസ്പെക്ടർ ഷിജി, സി.‌പി.ഒ അനിതാബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Youth arrested for stealing 600 coconuts at Vellayil Calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.