യുവതി തൂങ്ങിമരിച്ച നിലയിൽ; കൂടെ താമസിച്ചയാൾ കസ്റ്റഡിയിൽ

അടിമാലി (ഇടുക്കി): യുവതിയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടിമാലി പൊളിഞ്ഞപാലം പ്രിയദർശിനി കോളനിയിൽ വാടകക്ക് താമസിക്കുന്ന ചാറ്റുപാറ കൊഴുവേലിപ്പാടം ശ്രീദേവിയാണ് (27) മരിച്ചത്. കൂടെ താമസിച്ചിരുന്ന വാളറ കമ്പിലൈൻ പുത്തൻ പുരക്കൽ രാജീവിനെ (29) പൊലീസ് കസ്റ്റയിലെടുത്തു. സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോൾ ശ്രീദേവിയെ കട്ടിലിൽ കിടത്തിയ നിലയിലായിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാതിരിക്കുകയും വിവരം മറച്ചുവെക്കുകയും ചെയ്തതിനാലാണ് രാജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

രണ്ട് കുട്ടികളുടെ മാതാവായ ശ്രീദേവിയുമായി രാജീവ് പ്രണയത്തിലാവുകയും വാടക വീടെടുത്ത് പൊളിഞ്ഞപാലത്ത് താമസം തുടങ്ങുകയുമായിരുന്നു. ഇടക്കിടെ ഇവർ വഴക്കിട്ടിരുന്നതായി പൊലീസ് പറഞ്ഞു.


Tags:    
News Summary - Young woman hanged; Man in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.