ശിവശങ്കർ

സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോയ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ

ആമ്പല്ലൂർ: സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോയ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയിൽ. മൂർക്കനിക്കര തിരുമാനാംകുന്ന് വടക്കൂട്ട് ശങ്കരൻകുട്ടിയുടെ മകൻ ശിവശങ്കറാണ് (21) മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ചിറ്റിശേരി എറവക്കാട് ഗേറ്റിന് സമീപത്തെ റെയിൽവേ പാളത്തിൽ മൃതദേഹം കണ്ടത്. സുഹൃത്തുക്കളോടൊപ്പം ആലപ്പുഴയിലേക്ക് വിനോദയാത്ര പോയതായിരുന്നു.

അങ്കമാലിയിൽ എത്തിയപ്പോഴാണ് ശിവശങ്കർ ട്രെയിനിൽ ഇല്ലെന്ന് സുഹൃത്തുക്കൾ അറിഞ്ഞത്. ഉടൻ റെയിൽവേ പൊലീസിൽ അറിയിക്കുകയായിരുന്നു.

മൊബൈൽ ലൊക്കേഷൻ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. 

Tags:    
News Summary - young man who went on an excursion with his friends fell off the train and died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.