Posted On
date_range Updated On
date_range ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
പറവൂർ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് ടു വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മാള ചെന്തുരുത്തി മൂന്നാംകുറ്റി അജയിനെയാണ് (22) വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. രാത്രി 12ന് ശേഷം ബൈക്കുമായി എത്തിയ യുവാവ് പെൺകുട്ടി താമസിക്കുന്ന വീട്ടിനുള്ളിൽ കയറുകയായിരുന്നു.
ബൈക്ക് കണ്ട് സംശയം തോന്നി അന്വേഷിച്ചപ്പോഴാണ് യുവാവ് പിടിയിലായത്. കുട്ടിയുടെ ശരിയായ പേരുപോലും ഇയാൾക്ക് അറിയില്ലായിരുന്നു. ഇൻസ്റ്റഗ്രാം ഐ.ഡി മാത്രമേ അറിയാമായിരുന്നുള്ളൂ. പ്രതി ഗൂഗിൾ മാപ്പ് വഴി തിരഞ്ഞാണ് വീട്ടിലെത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.