ഡൽഹി സമരമുഖത്ത് മുഖ്യമന്ത്രി വി.ഡി. സതീശനും; എം.പിമാരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇൻഡ്യസഖ്യം ജന്തർമന്തറിലേക്ക് നടത്തിയ പ്രതിഷേധ സമരത്തിൽ കേരള മുഖ്യമന്ത്രി വി.ഡി. സതീശനും. കേരളഹൗസിൽനിന്നാണ് അ​ദ്ദേഹം സമരമുഖത്തെത്തിയത്.

ജന്തർമന്തറിന് സമീപം എം.പിമാർ സഞ്ചരിച്ച ബസ് നടത്തിയ മാർച്ചിനിടെ പൊലീസ് രാഹുൽ ഗാന്ധിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. പൊലീസ് ക്രൂരമായി മർദിച്ചെന്നാരോപിച്ച് പ്രിയങ്ക ഗാന്ധി റോഡിൽ കിടന്നു പ്രതിഷേധിച്ചു. കേരളത്തിൽ നിന്നുൾപ്പെടെയുള്ള എം.പിമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലിവിൽ പ്രദേശത്ത് വലിയ സംഘർഷ സാഹചര്യമാണ് ഉള്ളത്. പ്രതിഷേധക്കാരെ കടത്തി വിടാതിരിക്കാൻ ജന്തർമന്തറിലേക്കുള്ള രണ്ടു റോഡുകളിലും പൊലീസ് പ്രതിരോധം തീർത്തിട്ടുണ്ട്. പിന്നോട്ടില്ല എന്ന നിലപാടിലാണ് എം.പിമാർ.

രാഹുൽ ഗാന്ധി അടക്കമുള്ള മുൻനിരയിൽ ഉണ്ടായിരുന്ന എംപിമാരെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിൽ എടുത്ത് വാഹനത്തിലേക്ക് മാറ്റിയത്. വനിതകൾ ഉൾപ്പെടെ പ്രതിഷേധത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. അവരെയാല്ലാവരെയും പൊലീസ് ബലംപ്രയോഗിച്ച് പിടികൂടി. മാധ്യമ പ്രവർത്തകരെയും പൊലീസ് പിടികൂടാൻ ശ്രമിച്ചത് പ്രതിഷേധത്തിന് ഇടയാക്കി.

പൊലീസ് വാഹനത്തിലേക്ക് കയറാൻ വിസമ്മതിച്ച രാഹുലിനെ വാഹനത്തിലേക്ക് തള്ളിക്കയറ്റുകയായിരുന്നു. പ്രവർത്തകരെ പരിസരത്തു നിന്നും നീക്കം ചെയ്ത ശേഷമാണ് അദ്ദേഹത്തെ പൊലീസ് ട്രാവലറിലേക്ക് മാറ്റിയത്.

Tags:    
News Summary - VD Satheesan joins Delhi march; MPs forcibly taken into custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.