വാഴക്കാട് (മലപ്പുറം): കോവിഡ് ആനുകൂല്യത്തിൽ ജയിലിൽനിന്നിറങ്ങിയ പ്രതി േമാഷണക്കേസ ിൽ വീണ്ടും പിടിയിൽ. നിരവധി വാഹനമോഷണ കേസുകളിലെ പ്രതിയും മോങ്ങത്ത് വാടക ക്വാർട്ടേ ഴ്സിൽ താമസക്കാരനുമായ കോഴിക്കോട് കല്ലായി സ്വദേശി റംഷാദാണ് (19) വാഴക്കാട് പൊലീസിെൻറ പിടിയിലായത്.
ചൊവ്വാഴ്ച പുലർച്ച വാഴയൂർ കോട്ടുപ്പാടത്താണ് മോഷ്ടിച്ച ബുള്ളറ്റുമായി ഇയാൾ പിടിയിലായത്. പെരിന്തൽമണ്ണ, മഞ്ചേരി, മലപ്പുറം, വെള്ളയിൽ, തിരൂരങ്ങാടി, കൊണ്ടോട്ടി സ്റ്റേഷനുകളിൽ വാഹനമോഷണ കേസുണ്ട്. തിരൂരങ്ങാടിയിൽ കേസിൽ പിടിക്കപ്പെട്ട് തിരൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയവെ കോവിഡ് ആനുകൂല്യത്തിൽ പുറത്തിറങ്ങിയതായിരുന്നു.
കൊണ്ടോട്ടിയിൽനിന്ന് മോഷ്ടിച്ച പൾസർ ബൈക്കുമായി കറങ്ങിയ പ്രതി കോഴിക്കോട് ചോമ്പാല പൊലീസിെൻറ പിടിയിലായി. ഇവിടെനിന്ന് ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ട് വടകരയിൽനിന്ന് ബുള്ളറ്റ് മോഷ്ടിക്കുകയായിരുന്നു. ഇതിനിടെ കോഴിക്കോട് മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് ഒരു മൊബൈൽ ഫോണും കൈക്കലാക്കി. വാഴക്കാട് സി.ഐ കുഞ്ഞിമോയിൻകുട്ടി, എസ്.ഐ സുബ്രഹ്മണ്യൻ, എ.എസ്.ഐ കൃഷണദാസ്, പ്രശാന്ത്, ഷബീർ, വിജേഷ്, പ്രത്യേക അന്വേഷണ സംഘം എസ്.ഐ അസീസ് കാര്യാട്ട് എന്നിവരാണ് പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.