വെട്ടേറ്റ് ചോരയിൽകുളിച്ച് റോഡരികിൽ യുവാവ്; കണ്ടത് നടക്കാനിറങ്ങിയവർ

തിരുവനന്തപുരം: ആറ്റിങ്ങലിൽ യുവാവിനെ വെട്ടേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തി. കാര്യവട്ടം സ്വദേശി നിതീഷ് ചന്ദ്രനാണ് (30) വെട്ടേറ്റത്.

വെട്ടേറ്റ് രക്തംവാർന്ന് അവശ നിലയിൽ ഇയാളെ ഇന്ന് അതിരാവിലെ നടക്കാനിറങ്ങിയവരാണ് കണ്ടെത്തിയത്. തുടർന്ന് യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും മൊഴിയെടുത്ത ശേഷം കൂടുതൽ അന്വേഷിക്കുമെന്നും പൊലീസ് അറ‍ിയിച്ചു. കൊല്ലംപുഴ പാലത്തിന് സമീപം പൊലീസ് പരിശോധന നടത്തി.

Tags:    
News Summary - young man found hacked at Trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.