അ​പ​ക​ടം ഉ​ണ്ടാ​കു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​മ്പ് മു​ണ്ട​ത്തി​ക്കോ​ട് പ​ട​ക്ക നി​ർ​മാ​ണ ശാ​ല​യി​ൽ​നി​ന്ന് പ​ക​ർ​ത്തി​യ ക​രാ​റു​കാ​ര​ൻ സ​തീ​ശി​ന്റെ ചി​ത്രം

ദുരന്തം കാതോർത്ത് കഴിയുന്നവർ; ഒടുവിൽ കരിഞ്ഞൊടുങ്ങാൻ വിധി

തൃ​ശൂ​ർ: ഉ​ത്സ​വ കാ​ല​ങ്ങ​ളി​ൽ ആ​കാ​ശ​ത്ത് മി​ന്നി​മ​റ​യു​ന്ന വ​ർ​ണ​വി​സ്മ​യ​ങ്ങ​ൾ​ക​ണ്ട് ആ​ന​ന്ദി​ക്കാ​ത്ത​വ​ർ ചു​രു​ക്ക​മാ​യി​രി​ക്കും. അ​ത് അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ക​രി​പു​ര​ണ്ട ജീ​വി​ത​ങ്ങ​ൾ​ക്ക് അ​ത്ര ആ​ന​ന്ദ​മു​ള്ള ക​ഥ​ക​ള​ല്ല പ​റ​യാ​നു​ള്ള​ത്. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ക​രി​മ​രു​ന്ന് നി​ർ​മാ​ണ​ത്തി​നി​ടെ അ​പ​ക​ടം പി​ണ​യാ​ത്ത​വ​ർ ഈ ​മേ​ഖ​ല​യി​ൽ ചു​രു​ക്കം എ​ന്നു ത​ന്നെ പ​റ​യാം.

തൃ​ശൂ​ർ പൂ​ര​ത്തി​ന് വെ​ടി​ക്കെ​ട്ട് ക​രാ​ർ ഏ​റ്റെ​ടു​ക്കു​ന്ന കു​ടും​ബ​ങ്ങ​ളൊ​ക്കെ​യും ദു​ര​ന്ത​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​യ​വ​രാ​ണ്. സാ​മ്പി​ൾ വെ​ടി​ക്കെ​ട്ട് പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ത​ല ചി​ന്നി​ച്ചി​ത​റി മ​ര​ണം സം​ഭ​വി​ച്ച കു​ടും​ബ​ങ്ങ​ൾ വ​രെ​യു​ണ്ട്. തീ​പ്പൊ​ള്ള​ലേ​റ്റ് പാ​തി​ജീ​വി​തം ന​യി​ക്കു​ന്ന​വ​രും കു​റ​വ​ല്ല. വെ​ടി​ക്കെ​ട്ടി​ന് മൂ​ന്നു​നാ​ൾ ശേ​ഷി​ക്കേ മു​ണ്ട​ത്തി​ക്കോ​ട് സ​തീ​ശി​ലൂ​ടെ ആ ​ദു​ര​ന്ത​ത്തി​ന്റെ വ്യാ​പ്തി വീ​ണ്ടും വി​ക​സി​ച്ചി​രി​ക്കു​ന്നു.

റൗ​ണ്ടി​ന് ചു​റ്റും ബാ​രി​ക്കേ​ഡു​ക​ൾ​ക്ക​പ്പു​റം പാ​തി​രാ​വി​ലും അ​ണി​നി​ര​ക്കു​ന്ന പ​തി​നാ​യി​ര​ങ്ങ​ളു​ടെ ക​ണ്ണു​ക​ൾ​ക്കും കാ​തു​ക​ൾ​ക്കും വി​സ്മ​യം തീ​ർ​ക്കു​ന്ന വെ​ടി​ക്കൊ​രു​ക്കു​ക ജ​ന്മ​നി​യോ​ഗ​മാ​യി ക​ണ്ടു​വ​ന്ന ആ​ളാ​യി​രു​ന്നു മു​ണ്ട​ത്തി​ക്കോ​ട് സ​തീ​ശ്. പൂ​ര​ത്തി​ന് അ​വ​സാ​നം​കു​റി​ച്ച് അ​ര​ങ്ങേ​റു​ന്ന വെ​ടി​ക്കെ​ട്ടി​ൽ ആ​ർ​ത്തു​വി​ളി​ക്കു​ന്ന ജ​ന​സാ​ഗ​ര​ത്തി​ന്റെ സ​ന്തോ​ഷ​മാ​ണ് ഈ ​തൊ​ഴി​ലി​ലൂ​ടെ കി​ട്ടു​ന്ന വ​ലി​യ ആ​ന​ന്ദ​മെ​ന്ന് വി​ശ്വ​സി​ച്ചു​പോ​ന്ന മ​നു​ഷ്യ​ൻ. സ​തീ​ശി​ന്റെ സ്വ​ന്തം സ്ഥ​ല​ത്താ​യി​രു​ന്നു ആ​റോ​ളം വെ​ടി​പ്പു​ര​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​ന്ന​ത്.

24ന് ​ന​ട​ക്കേ​ണ്ട സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു മു​ണ്ട​ത്തി​ക്കോ​ട് സ​തീ​ശും സം​ഘ​വും. ചൊ​വ്വാ​ഴ്ച രാ​വി​ലെ വാ​ർ​ത്ത​ക്കും ചി​ത്ര​ങ്ങ​ൾ​ക്കു​മാ​യി നി​ര​വ​ധി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണ് മു​ണ്ട​ത്തി​ക്കോ​ട്ടെ സ​തീ​ശി​ന്റെ പ​ട​ക്ക​നി​ർ​മാ​ണ ശാ​ല​യി​ലെ​ത്തി​യ​ത്. ത​ങ്ങ​ൾ ന​ഗ​ര​ത്തി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി നി​മി​ഷ​ങ്ങ​ൾ​ക്ക​കം തേ​ടി​യെ​ത്തി​യ ദു​ര​ന്ത​വാ​ർ​ത്ത​യി​ൽ വി​റ​ച്ചി​രി​ക്കു​ക​യാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും.

വ​ർ​ഷ​ങ്ങ​ളാ​യി തൃ​ശൂ​ർ പൂ​ര​ത്തി​ൽ തി​രു​വ​മ്പാ​ടി ദേ​വ​സ്വ​ത്തി​ന്റെ വെ​ടി​ക്കെ​ട്ട് അ​ണി​യി​ച്ചൊ​രു​ക്കി​യ​ത് മു​ണ്ട​ത്തി​ക്കോ​ട് സ​തീ​ശാ​യി​രു​ന്നു. തി​രു​വ​മ്പാ​ടി, പാ​റ​മേ​ക്കാ​വ് ദേ​വ​സ്വ​ങ്ങ​ൾ മ​ത്സ​രി​ച്ചാ​ണ് പൂ​ര​ത്തി​ന് വെ​ടി​ക്കെ​ട്ട് ന​ട​ത്താ​റ്. ര​ഹ​സ്യ​ങ്ങ​ൾ ഒ​ളി​പ്പി​ച്ചാ​ണ് ഓ​രോ ത​വ​ണ​യും ഇ​രു​വി​ഭാ​ഗ​വും വെ​ടി​ക്കെ​ട്ട് ഒ​രു​ക്കു​ന്ന​ത്. പൂ​ര​ത്തി​ന്റെ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഇ​രു​വി​ഭാ​ഗ​ത്തി​നും വെ​ടി​ക്കെ​ട്ട് ഒ​രു​ക്കാ​നു​ള്ള ഭാ​ഗ്യ​വും സ​തീ​ശി​നെ തേ​ടി ക​ഴി​ഞ്ഞ വ​ർ​ഷം എ​ത്തി.

സ​തീ​ശി​ന്റെ അ​ച്ഛ​ൻ മ​ണി​പാ​പ്പ​നും തി​രു​വ​മ്പാ​ടി​യു​ടെ വെ​ടി​ക്കെ​ട്ട് ക​രാ​റു​കാ​ര​നാ​യി​രു​ന്നു. സാ​ങ്കേ​തി​ക പ്ര​ശ്നം മൂ​ലം പാ​റ​മേ​ക്കാ​വി​ന്റെ വെ​ടി​ക്കെ​ട്ടു ക​രാ​റു​കാ​ര​ന് ലൈ​സ​ൻ​സ് ന​ൽ​കാ​ൻ പ്ര​യാ​സം വ​ന്ന​തോ​ടെ അ​ന്ന​ത്തെ ക​ല​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ ഇ​ട​പെ​ട്ട് പാ​റ​മേ​ക്കാ​വി​ന്റെ​യും ക​രാ​ർ സ​തീ​ശ​നെ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം സൗ​ഹൃ​ദ വെ​ടി​ക്കെ​ട്ടാ​ണ് അ​ര​ങ്ങേ​റി​യ​ത്. അ​ച്ഛ​ന്റെ മ​ര​ണ​ശേ​ഷ​മാ​ണ് സ​തീ​ശ് ക​രാ​ർ ഏ​റ്റെ​ടു​ത്തു തു​ട​ങ്ങി​യ​ത്. നെ​ന്മാ​റ, ഉ​ത്രാ​ളി​ക്കാ​വ്, കു​റ്റി​യ​ങ്കാ​വ് അ​ട​ക്ക​മു​ള്ള പ്ര​ശ​സ്ത വെ​ടി​ക്കെ​ട്ടു​ക​ൾ ഏ​റ്റെ​ടു​ത്ത് ന​ട​ത്തി​യ പ​രി​ച​യ​വും മു​ണ്ട​ത്തി​ക്കോ​ട് സ​തീ​ശി​നു​ണ്ട്.

ഈ ​വ​ർ​ഷം പാ​റ​മേ​ക്കാ​വി​ന്റെ ക​രാ​ർ പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക്കാ​ണ്. 24ന് ​ന​ട​ക്കു​ന്ന സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടി​നും 27ന് ​പു​ല​ർ​ച്ചെ ന​ട​ക്കു​ന്ന വെ​ടി​ക്കെ​ട്ടി​നും വേ​ണ്ടി​യു​ള്ള ​പ​ട​ക്ക സാ​മ​​​ഗ്രി​ക​ളാ​ണ് ത​യാ​റാ​യി​ക്കൊ​ണ്ടി​രു​ന്ന​ത്. ‘കു​ഴി​മി​ന്നി’​യ​ട​ക്കം അ​ത്യു​ഗ്ര സ്ഫോ​ട​ന ശേ​ഷി​യു​ള്ള നൂ​റു​ക​ണ​ക്കി​ന് പ​ട​ക്ക​ങ്ങ​ളാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. സ​തീ​ശ​നും ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്.

Tags:    
News Summary - Those who wait for disaster; finally destined to be burned to the ground

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.