തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ ശൈശവ വിവാഹം നടത്തിയെന്ന കേസില്‍ പ്രമുഖ സി.പി.എം നേതാക്കള്‍ക്കെതിരെ കോടതിയിൽ ഹരജി. ഹരജി പരിഗണിച്ച കോടതി, പരാതിക്കാരന്റെ മൊഴിയെടുക്കാൻ ഈ മാസം 27ന് കേസ് വീണ്ടും പരിഗണിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ പരിഗണിക്കുന്ന പോക്സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് കേസ് പരഗണിക്കുന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, സി.പി.എം ജില്ല ആക്ടിങ് സെക്രട്ടറി എ.എ. റഹീം എം.പി, പൂവ്വാര്‍ അരുമാനൂര്‍ നയ്യാര്‍ ദേവക്ഷേത്രം പ്രസിഡന്റ് എന്‍. ഹരീന്ദ്രന്‍, സെക്രട്ടറി അജിത് കുമാര്‍, പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഉത്തര്‍പ്രദേശ് സ്വദേശി മുഹമ്മദ് ഫര്മാന് ഖാന് എന്നിവരെ എതിർകക്ഷികളാക്കിയാണ് ഹരജി. നെയ്യാറ്റിന്‍കര സ്വദേശിയും അഭിഭാഷകനുമായ നാഗരാജാണ് പരാതിക്കാരന്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേരിപ്പിച്ച് വിവാഹം ചെയ്യിച്ച പ്രതികള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് വിചാരണ ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം. പെണ്‍കുട്ടിയുടെ വിവാഹം ഹിന്ദു മതാചാരപ്രകാരം നടന്നതായി രേഖകളില്‍ കാണുന്നു. വ്യത്യസ്ത മത വിഭാഗത്തില്‍പ്പെട്ട വരനും വധുവിനും ഹിന്ദു മതാചാരപ്രകാരം വിവാഹിതരാകാന്‍ കഴിയില്ലെന്ന സാങ്കേതിക പിഴവും ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.