പൂരത്തിന്റെ വെടിമരുന്ന് പുര പൊട്ടിത്തെറിച്ചു; 14 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ന​ടു​ത്ത് മു​ണ്ട​ത്തി​ക്കോ​ട്ട് തൃശൂർ പൂ​ര​ത്തി​ന്റെ വെ​ടി​ക്കെ​ട്ട് സാ​മ​​ഗ്രി​ക​ൾ നി​ർ​മി​ക്കു​ന്ന വെ​ടി​ക്കെ​ട്ട് പു​ര​യി​ലു​ണ്ടാ​യ ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ൽ 14 പ​ട​ക്ക നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ഒ​മ്പ​ത് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യി ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചു. 20ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ അ​ഞ്ചു​പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. മ​രി​ച്ച​വ​രി​ൽ പ​ല​രെ​യും തി​രി​ച്ച​റി​യാ​നാ​യി​ട്ടി​ല്ല. ശ​രീ​ര​ങ്ങ​ൾ ചി​ന്നി​ച്ചി​ത​റി​യ നി​ല​യി​ലാ​ണ്. സ​മീ​പ​ത്തെ അ​ഞ്ച് കെ​ട്ടി​ട​ങ്ങ​ൾ ത​ക​ർ​ന്നു. നി​ര​വ​ധി വീ​ടു​ക​ൾ​ക്ക് വി​ള്ള​ൽ വീ​ണു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷം 3.20ന് ​തി​രു​വ​മ്പാ​ടി ദേ​വ​സ്വം വെ​ടി​ക്കെ​ട്ട് ലൈ​സ​ൻ​സി മു​ണ്ട​ത്തി​ക്കോ​ട് സ​തീ​ശി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​റ് വെ​ടി​പ്പു​ര​ക​ളി​ലാ​ണ് ഉ​ഗ്ര സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. മ​രി​ച്ച​തി​ൽ വെ​ന്നൂ​ർ സ്വ​ദേ​ശി സു​ദ​ർ​ശ​ന​ൻ (54), കു​മ​ര​ന​ല്ലൂ​ർ സ്വ​ദേ​ശി വാ​സു​ദേ​വ​ൻ (54), കു​ണ്ട​ന്നൂ​ർ സ്വ​ദേ​ശി സു​വി​ൻ (40) എ​ന്നി​വ​രെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.

മു​ണ്ട​ത്തി​ക്കോ​ട് കു​ട്ടം​കു​ള​ത്തു​ള്ള നി​ർ​മാ​ണ​ശാ​ല​യി​ലാ​യി​രു​ന്നു സ്ഫോ​ട​നം. മൂ​ന്ന​ര മു​ത​ൽ രാ​ത്രി എ​ട്ട​ര വ​രെ തു​ട​ർ​സ്‌​ഫോ​ട​ന​ങ്ങ​ളാ​ണ്‌ പ്ര​ദേ​ശ​ത്ത്‌ ഉ​ണ്ടാ​യ​ത്‌. 30ല​ധി​കം പേ​ർ വെ​ടി​ക്കെ​ട്ടു​പു​ര​യി​ൽ ജോ​ലി​യി​ലു​ണ്ടാ​യി​രു​ന്നു. ഏ​പ്രി​ൽ 24ന്‌ ​തൃ​ശൂ​ർ പൂ​ര​ത്തി​ന്റെ ഭാ​ഗ​മാ​യ സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടി​നും 27ന്‌ ​പു​ല​ർ​ച്ച​യു​ള്ള പ്ര​ധാ​ന വെ​ടി​ക്കെ​ട്ടി​നു​മു​ള്ള ക​രി​മ​രു​ന്നാ​ണ്‌ പൊ​ട്ടി​ത്തെ​റി​ച്ച​ത്‌.

തീ​യും പു​ക​പ​ട​ല​ങ്ങ​ളും പ​ട​ർ​ന്ന​തി​നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്‌ അ​ടു​ത്തേ​ക്ക്‌ എ​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. വെ​ടി​ക്കെ​ട്ടി​നാ​വ​ശ്യ​മാ​യ പ​ട​ക്ക​ങ്ങ​ള്‍, ഗു​ണ്ട്, അ​മി​ട്ട് തു​ട​ങ്ങി​യ സാ​മ​ഗ്രി​ക​ളാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ക​ന​ത്ത ചൂ​ടാ​യ​തി​നാ​ല്‍ ഏ​തു ഭാ​ഗ​ത്തു നി​ന്നാ​ണ് തീ​പ​ട​ര്‍ന്ന​തെ​ന്ന് നി​ശ്ച​യ​മി​ല്ല. ചി​ന്നി​ച്ചി​ത​റി​യ ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ പൊ​ലീ​സും അ​ഗ്‌​നി​ശ​മ​ന സേ​ന ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചാ​ക്കി​ലാ​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. മ​ര​ങ്ങ​ളു​ടെ മു​ക​ളി​ലേ​ക്കു​വ​രെ തെ​റി​ച്ച ശ​രീ​ര അ​വ​ശി​ഷ്ട​ങ്ങ​ള്‍ ഡ്രോ​ണി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ്കൂ​ബ സം​ഘം സ​മീ​പ​ത്തെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ മു​ങ്ങി​ത്ത​പ്പി. മു​ണ്ട​ത്തി​ക്കോ​ട് അ​ഞ്ചേ​ക്ക​ര്‍ പാ​ട​ത്തി​ന് ന​ടു​വി​ല്‍ അ​ഞ്ച് ചെ​റി​യ പ​ട​ക്ക​പു​ര​ക​ളി​ലാ​യാ​ണ് ക​രി​മ​രു​ന്നു​ക​ള്‍ ഒ​രു​ക്കി​യി​രു​ന്ന​ത്. വ​ലി​യ കു​ഴി​മി​ന്ന​ലു​ക​ളും ഗു​ണ്ടു​ക​ളും ഡെ​യ്‌​ന​ക​ളു​മാ​ണ് സ്‌​ഫോ​ട​ന​ത്തി​ല്‍ പൊ​ട്ടി​യ​ത്.

പ​ഴ​യ​ന്നൂ​ര്‍ വെ​ന്നൂ​ര്‍ പ​റ​ക്കു​ണ്ടി​ല്‍ സു​ദ​ര്‍ശ​ന​നെ ബ​ന്ധു​ക്ക​ള്‍ രാ​ത്രി​യോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ലെ​ത്തി തി​രി​ച്ച​റി​ഞ്ഞു. 30 വ​ര്‍ഷ​മാ​യി വെ​ടി​ക്കെ​ട്ട് തൊ​ഴി​ലി​ൽ ഏ​ർ​പ്പെ​ട്ട് വ​രി​ക​യാ​യി​രു​ന്നു. വി​ഷു ആ​ഘോ​ഷ​ത്തി​ന് വീ​ട്ടി​ലെ​ത്തി​യ ശേ​ഷം ര​ണ്ട് ദി​വ​സം മു​മ്പ് തൊ​ഴി​ലി​ട​ത്തേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ച​ന്ദ്രി​ക. മ​ക്ക​ള്‍: സു​ബി​ന്‍, അ​നൂ​പ്.

Tags:    
News Summary - Mundathikkode Tragedy: 9 Bodies Recovered; Identification Difficult as Remains Scattered; 13 in Critical Care.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.