യൂ​നി​ഫോം, ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി: എ​യ്ഡ​ഡ് സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്ക് സ​ർ​ക്കാ​ർ ന​ൽ​കാ​നു​ള്ള​ത് ല​ക്ഷ​ങ്ങ​ളു​ടെ കു​ടി​ശ്ശി​ക

കോ​ഴി​ക്കോ​ട്: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന സൗ​ജ​ന്യ പ​ദ്ധ​തി​ക​ളു​ടെ സാ​മ്പ​ത്തി​ക ബാ​ധ്യ​ത എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ ത​ല​യി​ലാ​കു​ന്ന​താ​യി പ​രാ​തി. സ്കൂ​ളു​ക​ളി​ലെ യൂ​നി​ഫോം, ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക​ളാ​ണ് പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്ക് ബാ​ധ്യ​ത​യാ​കു​ന്ന​ത്. ഈ ​പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​ന് അ​ധ്യാ​പ​ക​ർ സ്വ​ന്തം കൈ​യി​ൽ​നി​ന്നാ​ണ് പൈ​സ ചെ​ല​വാ​ക്കു​ക. പി​ന്നീ​ട് തു​ക സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കും. എ​ന്നാ​ൽ, സ​ർ​ക്കാ​ർ ഫ​ണ്ട് ല​ഭി​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സം മൂ​ലം എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളു​ടെ യൂ​നി​ഫോം, ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്ക് ബാ​ധ്യ​ത​യാ​വു​ക​യാ​ണ്.

അ​ന്വേ​ഷി​ക്കു​മ്പോ​ഴെ​ല്ലാം ഫ​ണ്ടി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ധ​ന​വ​കു​പ്പി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന​ത്. എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ സൗ​ജ​ന്യ യൂ​നി​ഫോം പ​ദ്ധ​തി ഇ​ന​ത്തി​ൽ 2021-22 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ 78 ല​ക്ഷം രൂ​പ​യും 2022-23 വ​ർ​ഷ​ത്തി​ൽ 79 ല​ക്ഷം രൂ​പ​യു​മാ​ണ് കി​ട്ടാ​നു​ള്ള​ത്. 2025 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ യൂ​നി​ഫോം പ​ദ്ധ​തി​യു​ടെ തു​ക ല​ഭി​ച്ച​ത് ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണ്. അ​തും മൂ​ന്നു ത​വ​ണ​യാ​യി. ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ക്ക് ചെ​ല​വ​ഴി​ച്ച വ​ക​യി​ൽ മാ​ർ​ച്ചി​ലെ ഫ​ണ്ടും പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കാ​നു​ള്ള പൈ​സ​യും കി​ട്ടാ​നു​ണ്ടെ​ന്നും അ​ധ്യാ​പ​ക​ർ പ​റ​യു​ന്നു.

ഇ​ത​ല്ലാ​തെ മ​റ്റ് രീ​തി​ക​ളി​ലും എ​യ്ഡ​ഡ് മേ​ഖ​ല​ക​ളി​ലെ അ​ധ്യാ​പ​ക​ർ അ​വ​ഗ​ണ​ന നേ​രി​ടു​ന്നു. സ​ർ​ക്കാ​ർ ഡി.​എ കു​ടി​ശ്ശി​ക അ​നു​വ​ദി​ക്കു​മ്പോ​ൾ ഏ​റെ വൈ​കി​യാ​ണ് പ്രൈ​മ​റി സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്. എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ന്റെ ത​സ്തി​ക കി​ട്ടാ​ൻ 12 വ​ർ​ഷ​ത്തെ സ​ർ​വി​സ് വേ​ണം. സ്കെ​യി​ൽ അ​നു​വ​ദി​ക്ക​ണ​മെ​ങ്കി​ൽ 15 വ​ർ​ഷ​ത്തെ തു​ട​ർ​ച്ച​യാ​യ സ​ർ​വി​സും ആ​വ​ശ്യ​മാ​ണ്. ഈ ​അ​ന്യാ​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് എ​യ്ഡ​ഡ് മേ​ഖ​ല​യി​ലെ അ​ധ്യാ​പ​ക​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - Uniforms and Midday Meal Scheme: Government Owes Lakhs in Arrears to Aided School Headmasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.