24ൽ ആറിടത്തുപോലും ഉറപ്പില്ല; ഇടതു ചെറുകക്ഷികൾക്കും ചങ്കിടിപ്പ്

തി​രു​വ​ന​ന്ത​പു​രം: മ​ത്സ​രം ക​ടു​ത്ത​തോ​ടെ സി.​പി.​ഐ​ക്ക്​ പി​ന്നാ​ലെ ഇ​ട​തു​മു​ന്ന​ണി​യി​ലെ ചെ​റു​ക​ക്ഷി​ക​ളി​ലും ആ​ശ​ങ്ക​യു​ടെ ക​രി​നി​ഴ​ൽ. 24 സീ​റ്റു​ക​ളി​ലാ​ണ്​ ഇ​ക്കു​റി പ്ര​ധാ​ന ഘ​ട​ക ക​ക്ഷി​ക​ൾ മ​ത്സ​രി​ച്ച​തെ​ങ്കി​ലും ഉ​റ​പ്പ്​ പ​റ​യാ​വു​ന്ന സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​വ​ർ​ക്ക്​ വ​ലി​യ ആ​ത്​​മ​വി​ശ്വാ​സ​മി​ല്ല. കൂ​ട്ടി​ക്കി​ഴി​ച്ചാ​ൽ ആ​റ്. ‘ന​ല്ല മ​ത്സ​രം’, ‘നേ​രി​യ മേ​ൽ​കൈ’ എ​ന്നി​ങ്ങ​നെ​യാ​ണ്​ നേ​താ​ക്ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. ഘ​ട​ക ക​ക്ഷി സീ​റ്റു​ക​ളാ​യ തി​രു​വ​ന​ന്ത​പു​രം, കോ​വ​ളം, കാ​സ​ർ​കോ​ട് അ​ട​ക്കം ഇ​ക്കു​റി ഇ​ട​ത് സ്വ​ത​ന്ത്ര​രെ​യാ​ണ് മ​ത്സ​ര​ത്തി​നി​റ​ക്കി​യ​ത്.

12 സീ​റ്റു​ക​ളി​ൽ ജ​ന​വി​ധി തേ​ടി​യ മാ​ണി കോ​ൺ​ഗ്ര​സി​ന്​​ മൂ​ന്ന്​ സീ​റ്റ്​ കി​ട്ടി​യാ​ൽ ആ​ശ്വാ​സം. ഇ​നി ര​ണ്ടെ​ണ്ണ​മാ​യാ​ലും അ​ദ്ഭു​ത​പ്പെ​ടാ​നി​ല്ല. വി​ജ​യ​പ്ര​തീ​ക്ഷ​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്​ എ​ൻ.​ജ​യ​രാ​ജ്​ മ​ത്സ​രി​ച്ച കാ​ഞ്ഞി​ര​പ്പ​ള്ളി​യാ​ണ്. അ​ത്​ ക​ഴി​ഞ്ഞേ ​ജോ​സ്​ കെ. ​മാ​ണി​യു​ടെ പാ​ലാ​യെ പാ​ർ​ട്ടി​ക്കാ​ർ​പോ​ലും എ​ണ്ണു​ന്നു​ള്ളൂ. മ​ണ്ഡ​ല​ത്തി​ന്‍റെ പൊ​തു സ്വ​ഭാ​വം യു.​ഡി.​എ​ഫി​ന്​ അ​നു​കൂ​ല​മെ​ങ്കി​ലും റാ​ന്നി​യി​ൽ പ്ര​മോ​ദ്​ നാ​രാ​യ​ണ​ൻ ‘ക​ട്ട​യ്ക്ക്​ ക​ട്ട’ എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​വ​ർ. ഇ​ടു​ക്കി​യി​ൽ റോ​ഷി അ​ഗ​സ്റ്റി​ന്‍റെ കാ​ര്യ​ത്തി​ലും പ്ര​തീ​ക്ഷ​യി​ൽ ഇ​ടി​വു​ണ്ട്. പൂ​ഞ്ഞാ​റി​ലും (സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ), ച​ങ്ങ​നാ​ശ്ശേ​രി​യി​ലും (ജോ​ബ് മൈ​ക്കി​ൾ) ടൈ​റ്റ്​ ഫൈ​റ്റാ​ണ്.

പി.​​​​​ജെ ജോ​സ​ഫി​ന്‍റെ സി​റ്റി​ങ്​ സീ​റ്റാ​യ തൊ​ടു​പു​ഴ​യി​ൽ ഇ​ക്കു​റി മ​ക​ൻ അ​പു​വാ​ണ്​ മ​ത്സ​രി​ച്ച​തെ​ങ്കി​ലും മാ​ണി കോ​ൺ​ഗ്ര​സ്​ പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്നി​ല്ല. പി​റ​വ​ത്തും പെ​രു​മ്പാ​വൂ​രി​ലും ചാ​ല​ക്കു​ടി​യി​ലും ഇ​രി​ക്കൂ​റി​ലു​മെ​ല്ലാം സാ​ഹ​ച​ര്യം സ​മാ​നം.

ആ​ർ.​​ജെ.​ഡി മ​ത്സ​രി​ച്ച വ​ട​ക​ര, ക​ൽ​പ​റ്റ, കൂ​ത്തു​പ​റ​മ്പ്​ സീ​റ്റു​ക​ളി​ൽ നേ​രി​യ വി​ജ​യ പ്ര​തീ​ക്ഷ​യു​ള്ള​ത്​ കൂ​ത്തു​പ​റ​മ്പി​ലാ​ണ് (പി.​കെ. പ്ര​വീ​ൺ). ക​ഴി​ഞ്ഞ​വ​ട്ടം 9,541 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ജ​യി​ച്ച​ത്​ മു​ൻ​നി​ർ​ത്തി​യാ​ണ്​ ഈ ​സാ​ധ്യ​ത വി​ല​യി​രു​ത്ത​ൽ. മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ സോ​ഷ്യ​ലി​സ്റ്റ് ജ​ന​താ ദ​ൾ ചി​റ്റൂ​രി​ലും എ​റ​ണാ​കു​ള​ത്തും തി​രു​വ​ല്ല​യി​ലു​മാ​ണ്​ മ​ത്സ​രി​ച്ച​ത്. ന​ന്നാ​യി വി​യ​ർ​ത്തെ​ങ്കി​ലും തി​രു​വ​ല്ല​യി​ൽ മാ​ത്യു ടി.​തോ​മ​സ്​ വി​ജ​യ​പ്ര​തീ​ക്ഷ പു​ല​ർ​​ത്തു​ന്നു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പ് രാ​​ഷ്ട്രീ​യ​ത്തി​ൽ​നി​ന്ന് പ​ടി​യി​റ​ങ്ങി​യ കൃ​ഷ്ണ​ൻ​കു​ട്ടി വി​ജ​യി​ച്ച ചി​റ്റൂ​രി​ൽ ഇ​ക്കു​റി അ​ഡ്വ. കെ. ​മു​രു​ക​ദാ​സ് ക​ടു​ത്ത മ​ത്സ​ര​മാ​ണ് നേ​രി​ട്ട​ത്. എ​റ​ണാ​കു​ള​ത്തും സ​മാ​ന​മാ​ണ് സ്ഥി​തി. പ​തി​വാ​യി നാ​ലാം സീ​റ്റാ​യി ല​ഭി​ക്കാ​റു​ള്ള കോ​വ​ള​ത്ത്​ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ ഇ​ക്കു​റി ഇ​ട​തു സ്വ​ത​ന്ത്ര​ൻ ജ​ന​വി​ധി തേ​ടി​യ​തി​നാ​ൽ ഐ.​സ്.​ജെ.​ഡി​യു​ടെ ക​ള്ളി​യി​ൽ വ​രി​ല്ല. എ​ൻ.​സി.​പി മ​ത്സ​രി​ച്ച എ​ല​ത്തൂ​രി​ലും (മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ൻ) കു​ട്ട​നാ​ട്ടി​ലും (തോ​മ​സ്​ കെ.​തോ​മ​സ്) ഈ​സി വാ​ക്കോ​വ​റ​ല്ലെ​ന്ന്​ നേ​താ​ക്ക​ൾ​ത​ന്നെ സ​മ്മ​തി​ക്കു​ന്നു. എ​ല​ത്തൂ​രി​ൽ 38,502 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് ക​ഴി​ഞ്ഞ​വ​ട്ടം ജ​യി​ച്ച​താ​ണ്​ എ.​​കെ ശ​ശീ​ന്ദ്ര​ന്‍റെ പി​ടി​വ​ള്ളി​യും ആ​ത്​​മ​വി​ശ്വാ​സ​വും. പ​ക്ഷേ, കു​ട്ട​നാ​ട്ടി​ൽ കു​റ​ച്ച്​ കൂ​ടി സ​ങ്കീ​ർ​ണ​മാ​ണ്​ രാ​ഷ്​​​ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ൾ.

കോ​ൺ​ഗ്ര​സ്​ എ​സി​ന്‍റെ സി​റ്റി​ങ്​ സീ​റ്റാ​യ ക​ണ്ണൂ​രി​ൽ മ​​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും പ​രു​ങ്ങ​ലി​ലാ​ണ്. സ​മാ​ന സാ​ഹ​ച​ര്യ​മാ​ണ്​ പ​ത്ത​നാ​പു​ര​ത്ത് മ​ന്ത്രി കെ.​ബി ഗ​ണേ​ഷ് കു​മാ​റും (കേ​ര​ള കോ​ൺ​ഗ്ര​സ്​-​ബി) അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്.

ആ​ർ.​എ​സ്.​പി ​ലെ​നി​നി​സ്റ്റ്​ പ്ര​തി​നി​ധി​യാ​യി ​ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ മ​ത്സ​രി​ച്ച കു​ന്ന​ത്തൂ​രി​ലും സാ​ഹ​ച​ര്യം അ​ത്ര പ​ന്തി​യ​ല്ല. ഐ.​എ​ൻ.​എ​ൽ മ​ത്സ​രി​ക്കു​ന്ന കോ​ഴി​ക്കോ​ട്​ സൗ​ത്തി​ൽ ഇ​രു​മു​ന്ന​ണി​ക​ളും വ​ലി​യ പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്നു.

Tags:    
News Summary - Not even six out of 24 seats are certain; Small Left parties are also in a quandary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.