ഇന്ദ്രജിത്ത്
നേമം: ഗാനമേളക്കിടെ നൃത്തം ചെയ്യുന്നതിനിടയിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു. മേലാങ്കോട് സ്വദേശി ജിത്തു എന്ന് വിളിക്കുന്ന ഇന്ദ്രജിത്ത് (25) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.15ഓടെയാണ് കരുമത്തിനടുത്ത് മേലാങ്കോട് മുത്തുമാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം.
ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിന് മുകളിലിരുന്നാണ് ഇന്ദ്രജിത്തും കൂട്ടരും ഗാനമേള ആസ്വദിച്ചുകൊണ്ടിരുന്നത്. കിണർ പലക കൊണ്ട് മൂടിയ നിലയിലായിരുന്നു. പാട്ട് ആസ്വദിക്കുന്നതിടയിൽ പലകക്ക് മുകളിൽ കയറി ഇന്ദ്രജിത്ത് നൃത്തം ചെയ്യുന്നതിനിടെയാണ് പലക തകർന്ന് കിണറ്റിലേക്ക് വീണത്.
തുടർന്ന് ഇന്ദ്രജിത്തിനെ രക്ഷിക്കാൻ സുഹൃത്ത് അഖിൽ (38) കിണറ്റിലേക്ക് ഇറങ്ങിയെങ്കിലും ശ്വാസതടസം കാരണം ഇയാളും പാതിവഴിയിൽ കുടുങ്ങി. തിരികെ കയറാൻ ബുദ്ധിമുട്ടിയ അഖിലിനെ ചെങ്കൽചൂള അസി.സ്റ്റേഷൻ ഓഫീസർ കെ.പി.മധു, രാജശേഖരൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമെത്തിയാണ് കിണറ്റിൽ നിന്ന് പുറത്തെത്തിച്ചത്. ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. വീഴ്ചയിൽ തന്നെ ഇന്ദ്രജിത്ത് മരണപ്പെട്ടിരുന്നതായി ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.