മാടന്‍മോക്ഷം; സാംസ്‌കാരിക പ്രതിരോധത്തിന്റെ മുഖം

വിശ്വാസത്തിന്റെ ആഴക്കടലുകളില്‍ അധികാരത്തിന്റെ കറുത്ത കപ്പലുകള്‍ നങ്കൂരമിടുമ്പോള്‍ നിശബ്ദമാക്കപ്പെടുന്ന ഒരു ജനതയുടെ ആത്മരോദനമാണ് മാടന്‍ മോക്ഷം. ബുധനാഴ്ച രാത്രി രാത്രി 8.30ന് ഫാവോസിലാണ് നാടകം അരങ്ങേറുന്നത്. ആലപ്പുഴ മരുതം തിയേറ്റര്‍ ഗ്രൂപ്പ് അവതരിപ്പിക്കുന്ന നാടകത്തിന്റെ രചന രാജ്‌മോഹന്‍ നീലേശ്വരവും സംവിധാനം ജോബ്മഠത്തിലുമാണ്.

നാടകം സാംസ്‌കാരിക പ്രതിരോധത്തിന്റെ പുതിയൊരു വ്യാഖ്യാനമായി മാറുന്നു. പ്രശസ്ത സാഹിത്യകാരന്‍ ജയമോഹന്റെ കൃതിയെ ആധാരമാക്കിയാണ് നാടകം രചിച്ചിരിക്കുന്നത്. കള്ളും കരിങ്കോഴിയും നൈവേദ്യമായി സ്വീകരിച്ച്, വിയര്‍പ്പൊഴുക്കുന്നവന്റെ തോളില്‍ കൈയിട്ടു നടന്ന മാടന്‍ എന്ന ദളിത് ആരാധനമൂര്‍ത്തിയുടെ കഥയാണിത്. പ്രാദേശികമായ തനിമകളെയും അനുഷ്ഠാനങ്ങളെയും സവര്‍ണ്ണവല്‍ക്കരണത്തിന്റെ കനകക്കൂടുകളില്‍ തളച്ചിടുന്ന രാഷ്ട്രീയത്തെ നാടകം വിചാരണ ചെയ്യുന്നു.

മുഷിഞ്ഞ വസ്ത്രമണിഞ്ഞ് കീഴാളരുടെ ഇടയില്‍ സംവദിച്ചിരുന്ന ദൈവം, സ്വര്‍ണ്ണം പൂശിയ ശ്രീകോവിലിനുള്ളിലെ ശിലയായി തളയ്ക്കപ്പെടുമ്പോള്‍, അവിടെ നഷ്ടപ്പെടുന്നത് ഒരു ജനതയുടെ സ്വത്വവും അവരുടെ ജീവിതവുമാണ്. മാടന് മോക്ഷം ലഭിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ തോറ്റുപോക്കുന്നത് ആ മണ്ണിലെ മനുഷ്യരാണെന്ന സത്യം നാടകം തീക്ഷ്ണമായി ആവിഷ്‌കരിക്കുന്നു.

Tags:    
News Summary - Madanmoksha: The face of cultural resistance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.