ചെങ്ങന്നുർ: ചെന്നിത്തലയിൽ ചൂണ്ടയിടുവാനെത്തിയ യുവാക്കളയായ, നാലംഗ സംഘത്തിലെ ഒരാൾ വെള്ളത്തിൽ മുങ്ങി മരിച്ചു. മ വേലിക്കര ബുദ്ധ ജങ്ഷനു സമീപം കൊറ്റാർകാവ് ഉമാലയത്തിൽ വീട്ടിൽ രാധാകൃഷ്ണൻ -സുജാത (ഉമ) ദമ്പതികളുടെ മൂത്ത മകൻ അജയ് കൃ ഷ്ണൻ (17) ആണ് മുങ്ങി മരിച്ചത്. പ്ലസ് ടു പാസായ ശേഷം പുതിയ കോഴ്സിനു പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ബുധനാഴ ്ച രാവിലെ 11.30 നോടെയാണ് അപകടം സംഭവിച്ചത്. അച്ചൻകോവിലാറിന്‍റെ കൈവഴിയായ പുത്തനാറ്റിലെ കാങ്കേരി ദീപ സമൂഹത്തിലെ ഞാറ ക്കുഴിഭാഗത്തു വെച്ചാണ് സംഭവം. ഇരുചക്രവാഹനങ്ങളിലായി മാവേലിക്കരയിൽ നിന്നും 11 മണിയോടു കൂടിയാണ് യുവാക്കൾ ഇവിടെ എത്തിയതെന്നു നാട്ടുകാർ പറഞ്ഞു. ഒരു ചൂണ്ട മാത്രമായിരുന്നു ഇവരുടെ കൈയ്യിലുണ്ടായിരുന്നത്. നീരൊഴുക്ക് ശക്തമായി ഇല്ലാതിരുന്ന ഇവിടെ ചൂണ്ട വശങ്ങളിൽ പടർന്നു പന്തലിച്ച് ആറ്റിലേക്കു ഇടതൂർന്നു കിടക്കുന്ന പരുത്തിയിൽ കുരുങ്ങി. അജയ് കൃഷ്ണൻ കൂടെയുണ്ടായിരുന്നവരോട്, ഞാനെടുത്തു തരാമെന്ന് പറഞ്ഞു കൊണ്ട് 11.30നാണ് വെള്ളത്തിലിറങ്ങി മുങ്ങിയത്. എന്നാൽ, പിന്നീട് മുകളിലേക്ക് ഉയർന്നുപൊങ്ങി വന്നില്ല. കൂട്ടുകാർ എന്തു ചെയ്യണമെന്നറിയാതെ കരയിൽ കരഞ്ഞു കൊണ്ട് നിൽക്കുകയായിരുന്നു.
ഇലഞ്ഞിമേൽ - ഹരിപ്പാട് റോഡിൽ വാഴക്കൂട്ടം പറയങ്കരി ഭാഗങ്ങളിൽ റോഡ് ഉയർത്തുന്ന പണികൾ നടക്കുന്നതിനാലുള്ള ഗതാഗത നിരോധനം കാരണം ഇതുവഴി ഹരിപ്പാട്ട് പോകുമ്പോൾ കോട്ടപ്പുറത്ത് സന്തോഷ്, മുട വണ്ടൂർ കിഴക്കേതിൽ പ്രകാശ്, തുമ്പിനാത്ത് മണികുട്ടൻ എന്നിവർ കണ്ടിരുന്നു. മടങ്ങി വരുമ്പോൾ, ഒരാളുടെ കുറവു കണ്ട് കാര്യമന്വേഷിച്ചപ്പോഴാണ് അപകടമറിയുന്നത്. ഉടൻ തന്നെ മാന്നാർ പൊലീസിലും -മാവേലിക്കര ഫയർഫോഴ്സിലും അറിയിച്ചതിനെ തുടർന്ന് എസ്.ഐ കെ.എൽ മഹേഷിന്‍റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. നീന്തലറിയാവുന്ന കോട്ടമുറി സ്വദേശികളായ ഗോകുൽ, സിദ്ദു എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി 3.30 നോടെ മൃതദേഹം കണ്ടെടുത്തു.
മകന്‍റെ വിയോഗ മറിഞ്ഞ്, സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന രാധാകൃഷ്ണൻ നാട്ടിലേക്ക് തിരിച്ചു. മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം വ്യാഴാഴ്ച ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഏകസഹോദരൻ: അഖിൽ കൃഷ്ണൻ (പത്താം ക്ലാസ് വിദ്യാർഥി, ബി.എച്ച് മാവേലിക്കര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.