Posted On
date_range Updated On
date_range മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് യുവാവിനെ മർദിച്ചു
വളയം (കോഴിക്കോട്): മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്ന് ആരോപിച്ച് യുവാവിന് മർദനം. വളയം കുയ്തേരിയിലെ പടിഞ്ഞാറയിൽ ശ്രീജിത്തിനെ (36) ആണ് കഴിഞ്ഞ ദിവസം രാത്രി വഴിയിൽ തടഞ്ഞ് വെച്ച് മർദിച്ചതായി വളയം പൊലീസിൽ പരാതി നൽകിയത്. പുറത്തും കഴുത്തിനും പരിക്കേറ്റതിനെ തുടർന്ന് വളയം ഗവ. ആശുപത്രിയിൽ ചികിത്സ തേടി.
കുയ്തേരി എം.എൽ.പി സ്കൂളിന് സമീപം തിങ്കളാഴ്ച്ച രാത്രി 8.30ന് നാലുപേർ ചേർന്ന് മർദിച്ചെന്നാണ് ശ്രീജിത്ത് വളയം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. അതേസമയം, മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതിന് സി.പി.എം പ്രവർത്തകെൻറ പരാതിയിൽ ശ്രീജിത്തിനെതിരെ കേസെടുക്കാൻ പൊലീസ് മജിസ്ട്രേറ്റിെൻറ അനുമതി തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.