ചങ്ങരംകുളം: അയൽവാസിയായ യുവാവിെൻറ ശല്യത്തെ തുടർന്ന് പെൺകുട്ടി ആത്മഹത്യക്ക് ശ്ര മിച്ചു. ചങ്ങരംകുളം കോക്കൂർ സ്വദേശിയായ യുവാവ്, പെൺകുട്ടിയോട് നിരന്തരം പ്രണയാഭ്യർഥ ന നടത്തുന്നതും ശല്യം ചെയ്യുന്നതും പതിവാണെന്ന് ബന്ധുക്കൾ പറയുന്നു. പല തവണ പെൺകുട് ടിയെ ആക്രമിച്ചതായും പരാതിയുണ്ട്.
നേരേത്ത ചങ്ങരംകുളം പൊലീസിൽ നൽകിയ പരാതിയുെട അടിസ്ഥാനത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങി വീണ്ടും ശല്യം ചെയ്യുകയായിരുന്നു. തുടർന്നാണ് കുട്ടി ഞായറാഴ്ച പുലർച്ച ആത്മഹത്യക്ക് ശ്രമിച്ചത്. മറ്റൊരു പെൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതിയാണ് യുവാവ്.
പെൺകുട്ടി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. ചങ്ങരംകുളം പൊലീസ് യുവാവിനെതിരെ രണ്ടുകേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.