സ​മ​സ്ത നൂ​റാം വാ​ര്‍ഷി​ക അ​ന്താ​രാ​ഷ്ട്ര മ​ഹാ​സ​മ്മേ​ള​ന​ത്തി​ന്റെ ക്യാ​മ്പ് ഇ​റാ​ഖ് ഗ്രാ​ൻ​ഡ് മു​ഫ്തി ഡോ. ​റാ​ഫി​അ് ത്വാ​ഹ രി​ഫാ​ഈ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

‘സമസ്തയുടെ പ്രഭാവം പ്രവാചക പാരമ്പര്യത്തിന്റെ സാക്ഷ്യം’; നൂ​റാം വാ​ര്‍ഷി​ക ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി

കു​ണി​യ: സ​മ​സ്ത​യു​ടെ പ്ര​ഭാ​വം പ്ര​വാ​ച​ക പാ​ര​മ്പ​ര്യ​ത്തി​ന്റെ സാ​ക്ഷ്യ​മാ​ണെ​ന്ന് ഇ​റാ​ഖ് ഗ്രാ​ൻ​ഡ് മു​ഫ്തി ഡോ. ​റാ​ഫി​അ് ത്വാ​ഹ രി​ഫാ​ഈ. അ​ന്താ​രാ​ഷ്ട്ര മ​ഹാ​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന ത്രി​ദി​ന പ്ര​തി​നി​ധി ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ലെ പ​ണ്ഡി​ത​മു​ന്നേ​റ്റം ശം​സു​ല്‍ ഉ​ല​മ ഇ.​കെ. അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​രു​ടെ ദീ​ര്‍ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ്ര​വ​ര്‍ത്ത​ന​ത്തി​ന്റെ ഫ​ല​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്റെ പി​ന്മു​റ​ക്കാ​ര്‍ തീ​ര്‍ത്ത വൈ​ജ്ഞാ​നി​ക​വി​പ്ല​വം അ​ത്ഭു​താ​വ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

കോ​ഴി​ക്കോ​ട് ഖാ​ദി മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍, ശൈ​ഖ് മു​അ്ത​സ്സ് അ​ദ്ദൂ​രി, എം.​ടി. അ​ബ്ദു​ല്ല മു​സ്‍ലി​യാ​ര്‍, കെ. ​ഉ​മ​ര്‍ ഫൈ​സി മു​ക്കം, പാ​ണ​ക്കാ​ട് അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, ഡോ. ​എം.​പി. അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി, ക​ര്‍ണാ​ട​ക സ്പീ​ക്ക​ര്‍ യു.​ടി. ഖാ​ദ​ര്‍, ഹ​ജ്ജ് മ​ന്ത്രി റ​ഹീം ഖാ​ന്‍, പി.​കെ. ഹം​സ​ക്കു​ട്ടി മു​സ്‍ലി​യാ​ര്‍, ഡോ. ​അ​ബ്ദു​റ​ഹ്മാ​ന്‍ ഫൈ​സി അ​രി​പ്ര, വാ​ക്കോ​ട് മൊ​യ്തീ​ന്‍ കു​ട്ടി ഫൈ​സി, അ​സ്ഗ​റ​ലി ഫൈ​സി പ​ട്ടി​ക്കാ​ട്, എ.​വി. അ​ബ്ദു​റ​ഹ്മാ​ന്‍ മു​സ്‌​ലി​യാ​ര്‍, സാ​ബി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍, അ​ബ്ദു​ല്‍ ഖാ​ദി​ര്‍ ഖാ​സി​മി ബം​ബ്രാ​ണ, ഒ​ള​വ​ണ്ണ അ​ബൂ​ബ​ക്ക​ര്‍ ദാ​രി​മി, അ​ബ്ദു​സ്സ​ലാം ദാ​രി​മി ആ​ല​മ്പാ​ടി, ശ​രീ​ഫ് ബാ​ഖ​വി വേ​ശാ​ല, ഐ.​ബി. ഉ​സ്മാ​ന്‍ ഫൈ​സി, പി. ​ഹ​മീ​ദ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു. കെ. ​മോ​യി​ന്‍കു​ട്ടി മാ​സ്റ്റ​ര്‍ സ്വാ​ഗ​ത​വും അ​ബൂ​ബ​ക്ക​ര്‍ സാ​ലൂ​ദ് നി​സാ​മി ന​ന്ദി​യും പ​റ​ഞ്ഞു.

ആ​ദ​ര്‍ശം സെ​ഷ​നി​ല്‍ മു​ബ​ശ്ശി​ര്‍ ത​ങ്ങ​ള്‍ ജ​മ​ലു​ല്ലൈ​ലി ആ​മു​ഖം പ​റ​ഞ്ഞു. പി.​എം. അ​ബ്ദു​സ്സ​ലാം ബാ​ഖ​വി വ​ട​ക്കേ​ക്കാ​ട്, അ​ബ്ദു​ല്‍ ഹ​മീ​ദ് ഫൈ​സി അ​മ്പ​ല​ക്ക​ട​വ്, ശു​ഐ​ബു​ല്‍ ഹൈ​ത​മി വാ​രാ​മ്പ​റ്റ എ​ന്നി​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

Tags:    
News Summary - Samastha: 100th anniversary delegates camp begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.