സ്കൂൾ ആരോഗ്യ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: ചരിത്രത്തിൽ ഇടംപിടിക്കുന്ന പദ്ധതിയാണ് ‘അക്ഷരം ആരോഗ്യം’ എന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. കുട്ടികൾ സ്വപ്നങ്ങളിലേക്ക് എത്തണമെങ്കിൽ അധ്വാനിക്കണമെന്നും അതിന് മികച്ച ആരോഗ്യം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

കുട്ടികളുടെ സമഗ്ര ആരോഗ്യം ലക്ഷ്യമാക്കി സർക്കാർ നടപ്പാക്കുന്ന സ്കൂൾ ആരോഗ്യ പദ്ധതിയുടെ ഉദ്‌ഘാടനം തിരുവന്തപുരം കോട്ടൺഹിൽ സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പദ്ധതിയുടെ ലോഗോ പ്രകാശനവും മന്ത്രി നിർവഹിച്ചു.

കുട്ടികൾക്ക് വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പർ 104ന്‍റെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. 

Tags:    
News Summary - School health project launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.