പയ്യന്നൂർ ഫണ്ട് വിവാദം: പാ​ർ​ട്ടി​ക്ക് ഒ​രു രൂ​പ​യും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല; കണക്ക് മാധ്യമങ്ങളോട് പറയില്ല’ -കെ.കെ രാഗേഷ്

ക​ണ്ണൂ​ർ: പ​യ്യ​ന്നൂ​രി​ലെ ധ​ൻ​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ പാ​ർ​ട്ടി​ക്ക് ഒ​രു രൂ​പ​യും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ്. പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് പി​രി​വെ​ടു​ക്കാ​ത്ത​തി​നാ​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്നി​ൽ ക​ണ​ക്ക് അ​വ​ത​രി​പ്പി​ക്കാ​നി​ല്ലെ​ന്നും ക​ണ​ക്കു പ​റ​യാ​ൻ പ​യ്യ​ന്നൂ​രി​ലെ മു​ഴു​വ​ൻ ബൂ​ത്തു​ക​ളി​ലും കു​ടും​ബ​യോ​ഗ​ങ്ങ​ൾ വി​ളി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്ത​സ​​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ഫ​ണ്ട് വി​നി​യോ​ഗ​ത്തി​ൽ ചി​ല പേ​രാ​യ്മ​ക​ൾ പാ​ർ​ട്ടി നേ​ര​ത്തേ ക​ണ്ടെ​ത്തു​ക​യും ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ര​ക്ത​സാ​ക്ഷി ഫ​ണ്ടി​ൽ​നി​ന്നു​ള്ള പ​ണം ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സ് നി​ർ​മാ​ണ​ത്തി​ന് താ​ൽ​ക്കാ​ലി​ക​മാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഈ ​പ​ണം പി​ന്നീ​ട് തി​രി​കെ മാ​റ്റി​യ​താ​ണ്. ര​ക്ത​സാ​ക്ഷി ഫ​ണ്ട് അ​ക്കൗ​ണ്ടി​ൽ സൂ​ക്ഷി​ക്കാ​തെ ഏ​രി​യ ക​മ്മി​റ്റി​യു​ടെ അ​ക്കൗ​ണ്ടി​ൽ പ​ണം സൂ​ക്ഷി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​പ്പോ​ൾ ര​ക്ത​സാ​ക്ഷി ഫ​ണ്ടി​ലേ​ക്കു​ത​ന്നെ മാ​റ്റാ​ൻ അ​ന്ന​ത്തെ ജി​ല്ല ക​മ്മി​റ്റി നി​ർ​ദേ​ശി​ച്ച​താ​ണ്. പ​ണ​പ്പി​രി​വി​നു​ള്ള ര​ശീ​തി ബു​ക്ക് അ​ച്ച​ടി​ച്ച​തി​ൽ വീ​ഴ്ച​യു​ണ്ടാ​യ​താ​യും ഉ​ത്ത​ര​വാ​ദി​യാ​യ ഓ​ഫി​സ് സെ​ക്ര​ട്ട​റി​യെ സ​സ്​​പെ​ൻ​ഡ് ചെ​യ്ത​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ർ​ട്ടി​യം​ഗ​ങ്ങ​ളി​ൽ​നി​ന്നും അ​നു​ഭാ​വി​ക​ളാ​യ സ​ഹ​ക​ര​ണ​വ​കു​പ്പ് ജീ​വ​ന​ക്കാ​രി​ൽ​നി​ന്നു​മാ​ണ് പ​ണ​പ്പി​രി​വ് ന​ട​ത്തി​യ​ത്. അ​തി​നാ​ൽ, പാ​ർ​ട്ടി​ക്കാ​ർ​ക്കു മു​ന്നി​ൽ മാ​ത്ര​മേ ക​ണ​ക്ക് അ​വ​ത​രി​പ്പി​​ക്കേ​ണ്ട​തു​ള്ളൂ. ഫ​ണ്ട് വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന സി.​പി.​എം മു​ൻ ജി​ല്ല ക​മ്മി​റ്റി അം​ഗം വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്റെ ആ​രോ​പ​ണ​ത്തി​നു പി​ന്നി​ൽ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം.​എ​ൽ.​എ​യോ​ടു​ള്ള തീ​രാ​ത്ത പ​ക​യാ​ണ്. അ​ദ്ദേ​ഹ​മി​റ​ക്കി​യ പു​സ്ത​ക​ത്തി​ൽ മു​ഴു​വ​ൻ ഈ ​പ​ക കാ​ണാം. പു​സ്ത​ക​ത്തി​ന് ‘പ​ക​യു​ടെ ക​ണ​ക്ക് പു​സ്ത​കം’ എ​ന്ന പേ​രാ​ണ് വേ​ണ്ടി​യി​രു​ന്ന​ത്.

ധ​ൻ​രാ​ജി​ന്റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​നും കേ​സ് ന​ട​ത്താ​നും വീ​ടു​ണ്ടാ​ക്കാ​നു​മാ​യി​രു​ന്നു ഫ​ണ്ട് സ​മാ​ഹ​രി​ച്ച​ത്. കു​ടും​ബ​ത്തെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ച്ചു. വീ​ട് നി​ർ​മി​ച്ചു ന​ൽ​കി. ബാ​ക്കി പ​ണം കേ​സ് ന​ട​ത്തി​പ്പി​ലേ​ക്കു മാ​റ്റി. വ​ര​വു​ചെ​ല​വ് ക​ണ​ക്ക് അ​വ​ത​രി​പ്പി​ക്കാ​ൻ നാ​ലു​വ​ർ​ഷം വേ​ണ്ടി​വ​ന്നു​​വെ​ന്ന​ത് വീ​ഴ്ച​യാ​ണ്. ജി​ല്ല ക​മ്മി​റ്റി​ക്ക് അ​ത് ബോ​ധ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് ടി.​ഐ. മ​ധു​സൂ​ദ​ന​ൻ, വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ​ക്കെ​തി​രെ മു​മ്പ് ന​ട​പ​ടി​യെ​ടു​ത്ത​ത്. പ​യ്യ​ന്നൂ​രി​ൽ സ​ഹ​ക​ര​ണ ബാ​ങ്കി​നു​വേ​ണ്ടി സ്ഥ​ലം വാ​ങ്ങി​യ​തി​ൽ അ​ഴി​മ​തി​യി​ല്ലെ​ന്നും നീ​ർ​ത്ത​ട ഭൂ​മി​യ​ല്ല വാ​ങ്ങി​യ​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ​ശ​രി​യ​ല്ലെ​ന്നും കെ.​കെ. രാ​ഗേ​ഷ് വി​ശ​ദീ​ക​രി​ച്ചു.

Tags:    
News Summary - Payyannur Fund: details will not be revealed to the media - K.K. Ragesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.