തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ സംയമനം കാണിക്കണം –കാന്തപുരം
ചെറുതുരുത്തി (തൃശൂർ): തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ രാഷ്ട്രീയ പാർട്ടികൾ സംയമനം പാലിക്കണമെന്നും ജയിച്ചവർ മാന്യമായി ആഹ്ലാദം നടത്തണമെന്നും റമദാനിെൻറ പവിത്രത നഷ്ടപ്പെടുത്തരുതെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. കിള്ളിമംഗലം അൽ ഇർഷാദിലെ ഉന്നത ബിരുദപഠനം കഴിഞ്ഞവർക്ക് ഇർഷാദി ബിരുദദാനം ഉദ്ഘാടനം ചെയ്തുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുസമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡൻറ് ഫസൽ തങ്ങൾ വാടാനപ്പിള്ളി ഉദ്ഘാടനം ചെയ്തു. ഇർഷാദ് സ്ക്കൂൾ പ്രസിഡൻറ് പി.എസ്. ഹുൈസൻ കോയതങ്ങൾ വെട്ടിക്കാട്ടിരി അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശവറ അംഗം പി.എസ്.കെ. മെയ്ദു ബാക്കി മാടവന മുഖ്യപ്രഭാഷണം നടത്തി.
സമസ്ത കേന്ദ്ര മുശവറ അംഗം ഐ.എം.കെ. ഫൈസി കല്ലൂർ അനുഗ്രഹ പ്രഭാഷണം നടത്തി. കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി അഡ്വ. പി.യു. അലി, ഐ.സി.എഫ് ഷാർജ കബീർ തുടങ്ങിയവർ സംസാരിച്ചു. അൽ ഇർഷാദ് ജനറൽ സെക്രട്ടറി താഴപ്ര മൊയ്ദീൻ കുട്ടി മുസ്ലിയാർ സ്വാഗതവും കെ.ആർ. മുഹമ്മദ് അൻവരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.