നിലമ്പൂർ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; യുവതിയടക്കം അഞ്ചുപേർ പിടിയിൽ
തൃശൂർ: തൃശൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് യുവതിയെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. നിലമ്പൂർ സ്വദേശിനിയാണ് ബലാത്സംഗത്തിനിരയായത്. യുവതിയുടെ കാമുകന്റെ ഭാര്യ നൽകിയ ക്വട്ടേഷനിൽ ഒരു സംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയതായാണ് പരാതി. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു.
തമിഴ്നാട് തിരുപ്പൂർ സ്വദേശിനിയായ ദേവി (27), തമിഴ്നാട് നീലഗിരി സ്വദേശിയായ തോമസ് പ്രിയദർശൻ ദേവ (27) തമിഴ്നാട് ദിണ്ടിഗൽ സ്വദേശിയായ രഘുപതി രാജ (20), തമിഴ്നാട് കരൂർ വിരനാപെട്ടി സ്വദേശിയായ ശങ്കർ (20), തമിഴ്നാട് കടവൂർ സ്വദേശിയായ ബൽരാജ് (31) എന്നിവരെയാണ് തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖിന്റെ നിർദ്ദേശത്തിലും അസിസ്റ്റൻറ് കമ്മീഷണർ ടി. ആർ രാജേഷിന്റെറ നേതൃത്വത്തിലുമുള്ള അന്വേഷണ സംഘം പിടികൂടിയത്.
കഴിഞ്ഞ സെപ്റ്റംബർ 22നാണ് കേസിനസ്പതമായ സംഭവം നടന്നത്. നഗരത്തിലെ ലോഡ്ജിൽ നിന്ന് യുവതിയെയും, തമിഴ്നാട് സ്വദേശിയായ കാമുകനെയും ആറംഗ സംഘം തട്ടിക്കൊണ്ടു പോകുകയായിരുന്നു. തമിഴ്നാട് സ്വദേശിയായ വിവാഹതനായ യുവാവ് മലപ്പുറം സ്വാദേശിയായ യുവതിയുമായി രഹസ്യ ബന്ധത്തിലായിരുന്നു. കുറച്ച് നാളുകയായി യുവാവിന്റെറ ഭാര്യ ദേവി ഇവരുടെ ബന്ധത്തെ എതിർത്തിരുന്നു.
യുവാവ് യുവതിയുമായി തൃശൂരിൽ റൂമെടുത്തത് അറിഞ്ഞ ദേവി തോമസിന്റെ സഹായം തേടി. തുടർന്ന് ഇവർ രണ്ട് കാറുകളിലായി ആറുപേർ തൃശൂരിലെ ലോഡ്ജിൽ എത്തി. പൊലീസ് എന്ന് പറഞ്ഞായിരുന്നു സംഘം ഇവിടെ എത്തിയിരുന്നത്. തുടർന്ന് ഇവരെ പിടികൂടി ലോഡ്ജ് റൂമിൽ ഇട്ട് മർദ്ദിക്കുകയും കാറിൽ കയറ്റി കൊണ്ട് പോകുകയായിരുന്നു. തിരുപ്പൂർ എത്തിയ സംഘം ആദ്യം ആളില്ലാത്ത വീട്ടിൽ കൊണ്ടുപോയി ഇരുവരെയും മർദ്ദിച്ചു. പിന്നീട് യുവാവിനെയും യുവതിയെയും വേറെ വേറെ കാറുകളിലാക്കി. തോമസും രഘുപതിയും ചേർന്നാണ് യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയതെന്ന് പരാതിയിൽ പറയുന്നു. പ്രതികളുടെ കണ്ണുവെട്ടിച്ചു യുവതി ഓടി രക്ഷപ്പെടുകയായിരുന്നു.
തൃശൂർ സിറ്റി പൊലീസ് കീഷണറുടെ നിർദ്ദേശം പ്രകാരം അസിസ്റ്റന്റ് കമ്മീഷണർ ടി. ആർ രാജേഷിന്റെയും, വെസ്റ്റ് പൊലീസ് സ്റ്റേഷൻ എസ്ഐ ആദർശിന്റെയും നേതൃത്വത്തിൽ പ്രത്യേക സംഘം തോമസിനെ നെടുമ്പാശ്ശേരി എയർപോർട്ട് പരിസരത്തുനിന്നും, മറ്റ് പ്രതികളെ തിരുപ്പൂർ, കോയമ്പത്തൂർ, പഴനി എന്നിവിടങ്ങളിൽനിന്നുമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.