ന്യൂഡല്‍ഹി: ആറുദിവസങ്ങള്ക്കിടെ 63 കുട്ടികള്‍ ദാരുണമായി മരിക്കാനിടയായതിെൻറ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രാജിവെക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ.
യു.പി സര്‍ക്കാറിെൻറ കീഴിലുള്ള ഗോരഖ്പുരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജിലാണ് ഓക്സിജന്‍ ലഭിക്കാതെ കുട്ടികള്‍ മരിച്ചത്. സ്വന്തം മണ്ഡലത്തിലുണ്ടായ ദുരന്തത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ധാര്‍മിക ഉത്തരവാദിത്തമുണ്ട്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രാജിവെക്കുകയും രാജ്യത്തോട് മാപ്പുപറയുകയും വേണം. നൊബേല്പുരസ്കാരജേതാവ് ൈകലാഷ് സത്യാര്‍ഥി പറഞ്ഞതുപോലെ ഇതു ദുരന്തമല്ല. കൂട്ടക്കൊലയാണ്.
രാജ്യത്തിെൻറ സ്വാതന്ത്ര്യത്തിന് 70 വയസ്സ് പിന്നിടുമ്പോള്‍ രാജ്യത്തിന് ആഗോളതലത്തില്‍ തീരാകളങ്കമാണ് ഇത്. അതിലപ്പുറം രാജ്യത്തെ പാവപ്പെട്ട ജനവിഭാഗത്തോട് അധികാരിവര്ഗത്തിെൻറ സമീപനം എത്രത്തോളം ലാഘവത്തോടെയാണെന്നും ഇതുകാണിക്കുന്നു. ജീവകാരുണ്യവും മനുഷ്യസ്നേഹവുമാണ് അധികാരം കൊണ്ട് നടപ്പാക്കേണ്ടതെന്ന് കാണാന്‍ സര്‍ക്കാറുകള്‍ തയാറാവണം -ഇ.ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.