കൊച്ചി: മിശ്ര വിവാഹിതയായ യുവതിയെ തടങ്കലിൽ വെച്ചു പീഡിപ്പിച്ചെന്ന കേസിൽ തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗ കേന്ദ്രത്തിനെതിരെ ഫലപ്രദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് സർക്കാർ ഹൈകോടതിയിൽ. നിർബന്ധിത മതപരിവർത്തന കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും സർക്കാർ ഹൈകോടതിയിൽ ബോധിപ്പിച്ചു.
യോഗ കേന്ദ്രത്തിനെതിരെ നൽകിയ പരാതിയിൽ ശരിയായ അന്വേഷണം നടക്കുന്നില്ലെന്ന് പരാതിക്കാരിയും തൃശൂർ സ്വദേശി റിേൻറാ ഐസകിെൻറ ഭാര്യയുമായ ഡോ. ശ്വേത കോടതിയിൽ പരാതിപ്പെട്ടപ്പോഴാണ് സർക്കാർ അഭിഭാഷകൻ ഇക്കാര്യം വ്യക്തമാക്കിയത്.
ശ്വേതയെ വിട്ടുകിട്ടാൻ റിേൻറാ നൽകയ ഹേബിയസ് കോർപസ് ഹരജിയിലാണ് യോഗ കേന്ദ്രത്തിലെ പീഢനം ചൂണ്ടിക്കാട്ടി യുവതി പരാതി നൽകിയിരുന്നത്. മതസ്പർദ്ധയുണ്ടാക്കലുൾപ്പെടെയുള്ള കാര്യങ്ങൾ സംബന്ധിച്ച് പരാതി നൽകിയെങ്കിലും ഇത് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് ശ്വേതയുടെ പരാതി. സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുമില്ല. സർക്കാറിെൻറ വിശദീകരണത്തെ തുടർന്ന് ഹരജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. യോഗ കേന്ദ്രത്തിനെതിരെ സമാന പരാതിയുള്ള കണ്ണൂർ സ്വദേശിനി ശ്രുതിയുടെ ഹരജിയിൽ കോടതി വ്യാഴാഴ്ച വിധി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.