തെങ്ങ് വെട്ടുന്നതിനിടെ മെഷീൻ കഴുത്തിൽ കൊണ്ട് തൊഴിലാളിക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളം ചേരാനല്ലൂർ റോബർട്ട് കോളനിയിൽ തെങ്ങ് വെട്ടുന്നതിനിടെ മെഷീൻ കഴുത്തിൽ കൊണ്ട് തൊഴിലാളി മരിച്ചു. കാക്കനാട് സ്വദേശി രവീന്ദ്രനാഥ് ആണ് മരിച്ചത്.

തെങ്ങിന് മുകളിൽ കയറി ഇലക്ട്രിക് കട്ടർ കൊണ്ട് ഓല വെട്ടുന്നതിനിടെ അബദ്ധത്തിൽ മെഷീൻ കഴുത്തിൽ കൊള്ളുകയായിരുന്നു. രക്തം വാർന്ന് ഏറെ നേരം രവീന്ദ്രനാഥ് തെങ്ങിന് മുകളിൽ തൂങ്ങിക്കിടന്നു. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് താഴെയിറക്കി ആശുപത്രിയിലെത്തിച്ചത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. 

Tags:    
News Summary - worker met a tragic end with the machine on his neck while cutting coconut tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.