കോഴിക്കോട് കാരാപ്പറമ്പിൽ വീട് പൊളിക്കുന്നതിനിടെ മേൽക്കൂര തകർന്ന് തൊഴിലാളി മരിച്ചു

കോഴിക്കോട്: കാരാപ്പറമ്പിൽ പഴയ വീട് പൊളിച്ചു മാറ്റുന്നതിനിടെ മേൽക്കൂര തകർന്നു വീണ് തൊഴിലാളി മരിച്ചു. ഇന്ന് ഉച്ചയോടെയാണ് അപകടം. ഒഡിഷ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. 

രണ്ടു പേരായിരുന്നു പൊളിക്കുന്നുണ്ടായിരുന്നത്. അതിൽ ഒരാളുടെ ശരീരത്തിലേക്കാണ് മേൽക്കൂര വീണത്. അടിയിൽ കുടുങ്ങിയ തൊഴിലാളിയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

കൂടെ ഉണ്ടായിരുന്നയാൾ പുറത്തായിരുന്നതിനാലാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. മേൽക്കൂര മുറിച്ചു മാറ്റുന്നതിനിടെയായിരുന്നു അപകടം. 

Tags:    
News Summary - worker died when the roof collapsed while demolishing a house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.