തൃശൂർ: വനിത ശാക്തീകരണ ഫണ്ട് വിനിയോഗിക്കുന്നതിൽ മെേല്ലപ്പോക്ക്. 2017-18 സാമ്പത്തിക വർഷം വനിത ശാക്തീകരണ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ 12 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ അനുവദിച്ചത്. എന്നാൽ കഴിഞ്ഞ ആഴ്ച വരെ 60 ശതമാനം തുക മാത്രമാണ് ചെലവഴിച്ചത്. വകുപ്പിെൻറ പ്രവർത്തനങ്ങൾക്ക് അനുവദിക്കുന്ന തുക കൃത്യമായി ചെലവഴിക്കാതിരുന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ഫണ്ട് കുറയും. ഇതേതുടർന്ന് സാമ്പത്തിക വർഷം നടപ്പാക്കേണ്ട പദ്ധതികൾ അർഹരായ എല്ലാ ഗുണഭോക്താക്കൾക്കും ലഭിക്കുന്ന വിധം നടപ്പാക്കാൻ ജില്ല ഓഫിസർമാർക്ക് നിർദേശം നൽകി.
അതേസമയം ഫണ്ട് ഉണ്ടായിരിക്കെ ചില സുപ്രധാന പദ്ധതികൾക്ക് പണം അനുവദിക്കുന്നില്ലെന്ന് പരാതിയുണ്ട്. നിരാംലബരും അശരണരുമായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം ധനസഹായം നൽകുന്ന ‘അഭയകിരണം’പദ്ധതിയിൽ ഉൾെപ്പട്ടവർക്കെല്ലാം സഹായം ലഭിക്കുന്നില്ല. ആദ്യഘട്ടത്തിൽ ഇടം നേടിയ 300 പേരിൽ 200 പേർക്ക് മാത്രം സഹായം നൽകാനുള്ള ഫണ്ടാണ് അനുവദിച്ചത്. വനിതകൾ ഗൃഹനാഥരായ കുടുംബങ്ങളിലെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ധനസഹായം മാർച്ച് ഒന്നിനകം ലഭ്യമാക്കണമെന്ന നിർദേശവും നടപ്പായിട്ടില്ല. വിധവ പുനർവിവാഹ പദ്ധതിയായ ‘മംഗല്യ’യിലേക്കും കൈത്താങ്ങ് കർമപദ്ധതി പ്രകാരം അനുവദിച്ച ഫണ്ട് സയമബന്ധിതമായി ചെലവഴിക്കാൻ കഴിഞ്ഞിട്ടില്ല.
ഗാർഹിക പീഡനത്തിനിരയായവർക്കുള്ള ധനസഹായ വിതരണവും പൂർണമായിട്ടില്ല. ജില്ലകളിൽ ലഭ്യമായ അപേക്ഷകൾ ക്രോഡീകരിച്ച് അർഹതയുള്ളവരെ കണ്ടെത്താൻ കമ്മിറ്റികൾ പോലും കൂടിയിട്ടില്ല. വനിതകളുടെ ഉന്നമനത്തിനായി നിരവധി പദ്ധതികളും അതിലേക്കാവശ്യമായ ഫണ്ടുമുണ്ടായിട്ടും നിർവഹണത്തിലെ വീഴ്ചമൂലം പലതും ലക്ഷ്യത്തിലെത്തുന്നില്ല. സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെ തിരക്കിട്ടു പല പദ്ധതികളും പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.