നിയമസഭക്ക്​ സമീപം മാധ്യമപ്രവർത്തകനുനേരെ വനിത െപാലീസി​െൻറ കൈയേറ്റം

തിരുവനന്തപുരം: നിയമസഭക്ക്​ സമീപം മാധ്യമപ്രവർത്തകനുനേരെ വനിത സിവിൽ പൊലീസ് ഓഫിസറുടെ അസഭ്യവർഷവും കൈയേറ്റവും. ജയ്‌ഹിന്ദ് ടി.വിയുടെ കാമറാമാനെയാണ്​ ഇവർ അസഭ്യംപറയുകയും ആക്രോശിക്കുകയും ചെയ്തത്. മുൻ മുഖ്യമന്ത്രി ആർ. ശങ്കറി​ ​െൻറ ചരമദിനാചരണം റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു കാമറാമാനും സംഘവും.

Full View


വാഹനം റോഡരികിൽ നിർത്തി കാമറ എടുക്കുന്നതിനിടെ പൊലീസ്​ ഉദ്യോഗസ്ഥ സ്ഥലത്തെത്തി വാഹനം അവിടെ പാർക്ക് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. കാരണം ചോദിച്ചപ്പോൾ പ്രകോപനമില്ലാതെ കാമറമാ​​െൻറ മുഖത്തടിക്കുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു. സംഭവത്തിൽ പത്രപ്രവർത്തക യൂനിയൻ പ്രതിഷേധിച്ചു. ഇവർക്കെതിരെ നടപടിയെടുക്കുമെന്ന്​ പൊലീസ്​ മേധാവി ഉറപ്പുനൽകിയതായി പത്രപ്രവർത്തക യൂനിയൻ അറിയിച്ചു.

Tags:    
News Summary - women police fight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.