rajeev chandrasekhar

സി.പി.എമ്മും കോൺഗ്രസും ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്ന ഇറാനെ പിന്തുണക്കുന്നു -രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷം തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കേരളത്തിലും രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. കോൺഗ്രസും സി.പി.എമ്മും ഇറാനെ പിന്തുണയ്ക്കുന്നുവെന്നും ബി.ജെ.പി ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉൾപ്പെടെയുള്ള കേരളത്തിലെ സി.പി.എമ്മും കോൺഗ്രസ് നേതാക്കളും ഇറാനെതിരായ യു.എസ്-ഇസ്രായേൽ ആക്രമണത്തെ പരസ്യമായി വിമർശിച്ചു. എന്നാൽ ഇരു പാർട്ടികളും ഗൾഫ് രാജ്യങ്ങളിലെ ലക്ഷക്കണക്കിന് മലയാളികളുടെ ദുരവസ്ഥ അവഗണിക്കുകയാണ് ചെയ്തതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.

"ലക്ഷക്കണക്കിന് മലയാളികൾക്ക് ഗൾഫ് രണ്ടാം വീടാണ്. മാത്രമല്ല, കേരളത്തിന്റെ സാമ്പത്തിക വളർച്ചക്ക് ഗൾഫ് ബന്ധം ഒരു പ്രധാന ഘടകമാണ്. എന്നിട്ടും സി.പി.എമ്മും കോൺഗ്രസും ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുന്ന ഇറാനെ പിന്തുണയ്ക്കുന്നു. ലക്ഷക്കണക്കിന് മലയാളികളുടെ സുരക്ഷയെക്കാൾ ഇരു പാർട്ടികൾക്കും അവരുടെ വർഗീയ പ്രീണന രാഷ്ട്രീയത്തിലാണ് താൽപര്യം," ചന്ദ്രശേഖർ പറഞ്ഞു.

ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്ക് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ നിരന്തരം സഹായം നൽകുന്നുണ്ടെന്നും അവർക്കായി ഹെൽപ്പ് ഡെസ്‌ക് (1800 257 4357) ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇറാനെ ആക്രമിച്ചതിന് യു.എസിനും ഇസ്രായേലിനുമെതിരെ മാർച്ച് 6ന് കോഴിക്കോട് സാമ്രാജ്യത്വ ആക്രമണത്തിനെതിരെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു റാലി സംഘടിപ്പിക്കുന്നുണ്ട്.

അതേസമയം ഇറാനെതിരായ യു.എസ് -ഇസ്രായേൽ നടപടിയിൽ ഇന്ത്യയുടെ മൗനത്തെക്കുറിച്ച് എ.ഐ.സി.സി നേതാവ് സോണിയ ഗാന്ധി എഴുതിയ കുറിപ്പ് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും സതീശനും ചൊവ്വാഴ്ച സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. 

Tags:    
News Summary - Political impact of West Asia conflict in poll-bound Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.