കൂറ്റനാട്: യാത്രക്കിടെ ബസ് തടഞ്ഞുനിര്‍ത്തി സംഘര്‍ഷം സൃഷ്ടിച്ചതോടെ വനിത യാത്രികര്‍ ഇടപെട്ടു. ഇതോടെ പ്രശ്നത്തിനെത്തിയവര്‍ പിന്‍മാറി. പട്ടാമ്പി- എടപ്പാള്‍ പാതയിലെ തണ്ണീര്‍കോട് വച്ച് ഞായറാഴ്ചയാണ് സംഭവം.
രാവിലെ പട്ടാമ്പി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസിന് മുന്നിലായി ഓട്ടോയില്‍ ആളെ കയറ്റി എന്നാരോപിച്ച് ബസ് ജീവനക്കാര്‍ ഓട്ടോ ഡ്രൈവറുമായി വാക്ക് തര്‍ക്കം നടന്നു. ഈ സമയം അതിലെ യാത്രികര്‍ സ്വമേധയാ ഇറങ്ങി ബസില്‍ കയറി യാത്ര ചെയ്തു.
എന്നാല്‍, ഇതേ ബസ് വൈകീട്ട് അഞ്ച് മണിയോടെ എടപ്പാള്‍ ഭാഗത്തേക്ക് വരുമ്പോള്‍ തണ്ണീര്‍കോട് വച്ച് ഒരു കൂട്ടം ആളുകള്‍ ബസ് തടഞ്ഞ് ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പെട്ടു. തുടര്‍ന്ന് സംഘത്തിലെ ഒരാള്‍ ബസില്‍ കയറി ജീവനക്കാരനെ ചവിട്ടി വീഴ്ത്തുന്ന വീഡിയോ പ്രചരിച്ചിരുന്നു.
അക്രമത്തില്‍ കണ്ടക്ടര്‍ മേഴത്തൂര്‍ സ്വദേശി മിഥുന്‍ (27)ന് പരിക്കേറ്റ് ചികിത്സതേടി. ഈ സമയം, വനിത യാത്രികര്‍ രംഗത്തെത്തി പ്രശ്നത്തില്‍ ഇടപെടുകയായിരുന്നു. ഇതോടെ ഇവര്‍ പിന്‍മാറുകയും ചെയ്തു.
അതേസമയം, ഗർഭിണിയായ യാത്രികയെ ഓട്ടോയിൽ നിന്ന് വലിച്ചിറക്കി എന്നാരോപിച്ചാണ് എതിര്‍ വിഭാഗം ബസ് തടഞ്ഞത്. മർദ്ദനമേറ്റ ബസ് ജീവനക്കാരും, ഓട്ടോക്കാരും പരസ്പരം ചാലിശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിട്ടുണ്ട്.
പാരലൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷക്കാരും സർവീസ് ബസ് ജീവനക്കാരുമായി തർക്കവും സംഘർഷവും ജില്ലയിൽ നിത്യസംഭവമായിയിട്ടുണ്ട്. പൊലിസും മോട്ടോർ വാഹന വകുപ്പും നിയമലംഘനം നടത്തുന്നവർക്ക് എതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലന്ന് ബസ് ജീവനക്കാര്‍ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.