പൊള്ളലേറ്റ് മരിച്ച യുവതിയുടെ മൃതദേഹം ഖബറടക്കി

പെരുമ്പാവൂര്‍: പല്ലാരിമംഗലത്ത് പൊള്ളലേറ്റ് മരിച്ച യുവതിയുടെ മൃതദേഹം ഖബറടക്കി. അടിവാട് തുമ്പോളത്ത് വീട്ടില്‍ സുധീറിന്റെ ഭാര്യയും കണ്ടന്തറ പഴയിടത്ത് വീട്ടില്‍ അബുവിന്റെ മകളുമായ ആല്‍ഫിയ(24)യാണ് ചികില്‍സയിലിരിക്കെ തിങ്കളാഴ്ച മരിച്ചത്.

ഭര്‍ത്താവുമായി തെറ്റിപ്പിരിഞ്ഞ് കണ്ടന്തറയിലെ വീട്ടിലായിരുന്നു യുവതി. ഞായറാഴ്ചയാണ് 90 ശതമാനം പൊള്ളലേറ്റ നിലയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ് യുവതിയെ ഉപേക്ഷിക്കാനുള്ള തീരുമാനത്തിലായിരുന്നുവെന്നും ഇതില്‍ മനംനൊന്ത് ജീവനൊടുക്കിയതാണെന്നും പറയപ്പെടുന്നു.

ഇരുവരേയും യോജിപ്പിച്ചുകൊണ്ടുപോകാന്‍ ബന്ധുക്കളും പൊതുപ്രവര്‍ത്തകരും ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, ഭര്‍ത്താവ് വഴങ്ങാന്‍ തയ്യാറായില്ല.

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ചൊവ്വാഴ്ച കണ്ടന്തറ ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറക്കി. 

Tags:    
News Summary - woman dies of burn injuries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.