ഷീബ

വീട്ടുമുറ്റത്തു വെച്ച് മിന്നലേറ്റ് സ്ത്രീ മരിച്ചു

കോഴിക്കോട്: വീട്ടുമുറ്റത്ത് വെച്ച് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. കൊടുവള്ളിക്കടുത്ത് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ ഒഴലക്കുന്ന് കാരംപാറമ്മൽ നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ (38) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലിൽ ആണ് അപകടമുണ്ടായത്.

മക്കൾ: സുവർണ്ണ (എളേറ്റിൽ എം.ജെ.എച്ച്.എസ് വിദ്യാർഥിനി), അഭിനവ് (എളേറ്റിൽ ജി.എം.യു.പി സ്കൂൾ വിദ്യാർഥി).

സമീപപ്രദേശമായ ആവിലോറയിലും സ്ത്രീക്ക് മിന്നലേറ്റു. ആവിലോറ ചെവിടംപാറക്കല്‍ ജമീല(58)ക്കാണ് മിന്നലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    
News Summary - woman died after being struck by lightning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.